ADVERTISEMENT

പാനൂർ ∙ നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വർണമാല 8 ദിവസത്തിനു ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്  മയ്യിൽ തായംപൊയിലിലെ അണിമ. ബേസിൽ പീടികയിൽ കെ.കെ.രാജന്റെയും റീജയുടെയും മകൻ റിജിൻ രാജന്റെയും ശിൽപയുടെയും വിവാഹ സൽക്കാരത്തിനു പങ്കെടുക്കാൻ കഴിഞ്ഞ മാസം 30ന് പാനൂരിലെത്തിയതായിരുന്നു. രാത്രി മടക്കയാത്രയിലാണ് മാല നഷ്ടമായതായി ശ്രദ്ധയിൽ പെട്ടത്.വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ വീടും പരിസരവും വിവാഹ പന്തലിലും വീട്ടിനകത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

കല്യാണ വീട്ടുകാർ അടുത്ത ദിവസങ്ങളിലും വീടും പരിസരവും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അതിഥിയായെത്തിയ അണിമയുടെ ആഭരണം നഷ്ടപ്പെട്ട വിഷമം കല്യാണ വീട്ടുകാർക്കു ബാക്കിയായി. നഷ്ടപ്പെട്ട ആഭരണത്തിന്റെ കാര്യം പതുക്കെ മറന്നു തുടങ്ങിയപ്പോഴാണ് മാല തിരികെ കിട്ടുന്നത്.

ഇന്നലെ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയ പാനൂർ നഗരസഭ ഹരിതകർമ സേനയിലെ ശ്രീജയും പ്രതീക്ഷയും അടുത്ത വീട്ടിലേക്കു പോകുന്നതിനിടയിലാണു റോഡരികിൽ നിന്ന് മാല ലഭിച്ചത്. മാല നഷ്ടമായ വിവരം വിവാഹവിരുന്നിൽ പങ്കെടുത്ത രാജന്റെ ബന്ധുവായ ശ്രീജയ്ക്കും അറിയാമായിരുന്നു. ഉടനെ രാജന്റെ ഭാര്യ റീജയുടെ ശ്രദ്ധയിൽ പെടുത്തി. ബന്ധുക്കൾ അണിമയുമായി ബന്ധപ്പട്ട് നഷ്ടപ്പെട്ട ആഭരണം ആണ് കളഞ്ഞു കിട്ടിയതെന്ന് ഉറപ്പു വരുത്തി. ആഭരണം ഇന്നലെ തന്നെ അണിമയ്ക്കെത്തിച്ചു കൊടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com