നിടിയേങ്ങ വില്ലേജ് ഓഫിസിലേക്കുള്ള വഴി ദുരിതം; അപകടം പതിവായി

Mail This Article
ശ്രീകണ്ഠപുരം∙ചെമ്പൻതൊട്ടി നടുവിൽ റോഡ് പുനർനിർമാണത്തെ തുടർന്ന് നിടിയേങ്ങ വില്ലേജ് ഓഫിസിലേക്കുള്ള വഴിയിൽ ദുരിതം. 1 മീറ്ററോളം ഉയർത്തുകയും അതുമൂലം വില്ലേജ് ഓഫിസിലേക്ക് കാൽനടയായി ഇറങ്ങാൻ കഴിയാതെയായി. റോഡ് കോൺട്രാക്ടർ നിലവിൽ 1 മീറ്ററോളം ഉയരത്തിൽ മണ്ണ് ഇട്ട് താൽക്കാലിക പാത ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത് വില്ലേജിലേക്ക് പല ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന രീതിയിലാണ് നിലവിലുള്ളത്. ഏകദേശം 2 മാസത്തോളമായി ഈ അവസ്ഥയിലാണ്.
ഓഫിസിൽ എത്തുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കൊക്കെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ ഉള്ളത്. ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉൾപ്പെടുന്ന വില്ലേജ് വികസന സമിതിയിൽ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഒന്നും സ്വീകരിക്കാൻ സാധിച്ചില്ല. എംഎൽഎയേയും, നഗരസഭാ അധ്യക്ഷയേയും അറിയിച്ചെങ്കിലും നാളിതുവരെയായി ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വില്ലേജ് ഓഫിസിലേക്ക് എത്തുന്നവർ കാലിടറി വീഴുന്നത് നിത്യസംഭവമാണ്.