മാടായിപ്പാറയിലെ കമ്പിവേലി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ

Mail This Article
×
പഴയങ്ങാടി∙ മാടായിപ്പാറയിലെ ജൈവ വൈവിധ്യം സംരക്ഷിക്കാനും പാറയിലേക്ക് വാഹനങ്ങൾ അതിക്രമിച്ച് കയറുന്നത് തടയാനും ദേവസ്വം ഭൂമി സംരക്ഷിക്കാനുമായി ചിറക്കൽ കോവിലകം ദേവസ്വം 10 വർഷം മുൻപ് മാടായിപ്പാറയിലെ പ്രധാന റോഡിന് ഇരുവശങ്ങളിലുമായി സ്ഥാപിച്ച കമ്പിവേലി തുരുമ്പെടുത്ത് നശിച്ചു. പലയിടത്തും കോൺക്രീറ്റ് തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതുകാരണം മാടായിപ്പാറയിൽ വാഹനങ്ങൾ കയറുന്നത് വ്യാപകമായിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ കമ്പിവേലി തകർത്ത് വ്യക്തികൾ റോഡ് നിർമിച്ചതായും പരാതിയുണ്ട്. കമ്പിവേലി പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
Madyipara's deteriorated fence necessitates repair. The rusted wire fence, erected to protect biodiversity and prevent vehicle encroachment, needs urgent restoration to safeguard the Devaswom land and the local ecosystem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.