ADVERTISEMENT

ഭാരതീപുരം∙ ഒ‌ായിൽ പാം ഫാക്ടറിയിൽ എണ്ണ എടുത്ത ശേഷം തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടിക്കൂനകളിൽ മുളയ്ക്കുന്ന കൂണുകൾ ശേഖരിക്കാൻ തിരക്ക്.  ഭക്ഷ്യയോഗ്യമായ ഗുണമേന്മയുള്ള കൂണുകൾ വിപണിയിൽ നിന്നു വാങ്ങണമെങ്കിൽ നല്ല വില കൊടുക്കണം. ഒരു മണിക്കൂർ ആയാസപ്പെട്ടാൽ 2 കിലോ കൂൺ എങ്കിലും ചണ്ടിക്കൂനകൾ ഇളക്കി മറിച്ചു പറിച്ചെടുക്കാം.  ചിലർ പുറത്തു വിൽപനയും നടത്താറുണ്ട്. തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടികൾ ആവശ്യക്കാർ എത്തി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയാണു പതിവ്. ശക്തമായൊന്നു മഴ പെയ്ത ശേഷം നല്ലൊരു ചൂടൊന്നടിച്ചാൽ ചണ്ടിക്കൂനകളിൽ കൂണുകൾ മുളയ്ക്കും.

English Summary:

In the aftermath of oil extraction at the Bharatipuram oil palm factory, discarded palm bunches are proving to be a treasure trove of edible mushrooms. Locals are taking advantage of this unique opportunity, foraging for these high-quality mushrooms which are then sold in the market, providing a supplementary income and promoting sustainable resource utilization.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com