ജില്ലയിലെ മികച്ച വില്ലേജ് ഓഫിസ്: പുരസ്കാരം കൊട്ടാരക്കരയ്ക്ക്

Mail This Article
കൊട്ടാരക്കര∙റവന്യു വകുപ്പിന്റെ ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള പുരസ്കാരം കൊട്ടാരക്കരയ്ക്ക്.സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലും ഫയൽ നടപടികൾ പൂർണമായും ഓൺലൈൻ ഇ-ഓഫിസ് സംവിധാനം വഴിയും ആക്കി ഓഫിസ് പൂർണമായും ഡിജിറ്റലൈസ്‌ഡ് ആക്കിയതിന്റെ മികവിനാണ് കൊട്ടാരക്കര വില്ലേജ് ഓഫിസിന് അവാർഡ് നൽകിയത്. പുതിയ കെട്ടിടത്തിൽ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫിസാണ് കൊട്ടാരക്കര. കൊട്ടാരക്കര നഗരസഭ പ്രദേശം പൂർണമായി ഉൾപ്പെട്ട ഇവിടെ 40000 തണ്ടപ്പേരുകാർ ഉണ്ട്.
സേവന പ്രതിബദ്ധതയുള്ള ഒരു കൂട്ടം ജീവനക്കാർക്കുള്ള പ്രതിഫലമാണ് സർക്കാരിന്റെ അംഗീകാരം.വില്ലേജ് ഓഫിസർ വി.ജോബിക്ക് 2023ലെ ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർ പുരസ്കാരം ലഭിച്ചിരുന്നു. വി.ജോബിക്ക് ഒപ്പം സ്പെഷൽ വില്ലേജ് ഓഫിസർ കെ.ആർ. രാജേഷ്, ഉദ്യോഗസ്ഥരായ ബി.മനേഷ്,എം.എസ്. അനീഷ് ,കൈരളി കമല, ടി.എസ്.അഭിജിത്ത്, ജയകുമാരി എന്നിവർ ഉൾപ്പെട്ട ടീം നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാര നേട്ടത്തിന് പിന്നിൽ.