ജില്ലാ ശരീര സൗന്ദര്യ മത്സരം:അനന്തു അനീഷ് മിസ്റ്റർ കോട്ടയം

Mail This Article
കോട്ടയം ∙ എണ്ണയഴകിൽ നെഞ്ചു വിരിച്ച് മെഡൽ നേടാൻ ആവേശത്തിരയിളക്കം. ഇന്നലെ ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കോട്ടയത്തിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ആവേശകരമായി. ജിമ്മിൽ സപ്പോർട്ടിന് നിൽക്കുന്ന കൂട്ടുകാർ കട്ടയ്ക്ക് സപ്പോർട്ടായി കൂടെ നിന്നതോടെ അനന്തു അനീഷ് മിസ്റ്റർ കോട്ടയം ആയി.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചാലഞ്ച്ഡ്, മോഡൽ ഫിസിക്, വനിതകളുടെ സ്പോർട്സ് ഫിസിക് എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ നടന്നത്. ജൂനിയർ മിസ്റ്റർ കോട്ടയം എ.ജെ.സൂരജ് സ്വന്തമാക്കി. സബ് ജൂനിയർ മിസ്റ്റർ കോട്ടയം മിട്ടു കാരാജീ, മാസ്റ്റേഴ്സ് മിസ്റ്റർ കോട്ടയം പി.ആർ.സുജിത്ത്.ഓവറോൾ ചാംപ്യൻഷിപ് മസിൽ ടെക് ഹെൽത്ത് ക്ലബ് കോട്ടയം കരസ്ഥമാക്കി.