ADVERTISEMENT

കറുകച്ചാൽ ∙ ലാറ്റക്സ് വില ഉയർന്നിട്ടും പ്രയോജനം കിട്ടാതെ റബർ കർഷകർ. ശക്തമായ മഴയിൽ ടാപ്പിങ് നിലച്ച സമയത്താണു ലാറ്റക്സ് വില ഉയർന്നത്. കഴിഞ്ഞ ദിവസം 182 രൂപ വരെ സ്പോട്ട് വില എത്തിയ ലാറ്റക്സ് മഴ തീർന്നതോടെ 5 രൂപ കുറഞ്ഞ് കുത്തനെ ഇടിഞ്ഞു. നിലവിൽ 175 രൂപ എത്തിയ ലാറ്റക്സ് കർഷകന് 162 രൂപ ലഭിക്കും. എന്നാൽ മഴ മൂലം ടാപ്പിങ് നടക്കാതെ വന്നതോടെ ചരക്കുനീക്കം ഒട്ടുമില്ല. കമ്പോളത്തിൽ ലാറ്റക്സ് കിട്ടാനില്ലെന്നു വ്യാപാരികൾ പറയുന്നു.

ഒട്ടുപാൽ എടുക്കാനാളില്ല

∙ 100 രൂപ വില ഉണ്ടായിരുന്ന ഒട്ടുപാൽ വില 96ൽ എത്തി. കർഷകന് 92 രൂപ ലഭിക്കും. എന്നാൽ ഒട്ടുപാൽ എടുക്കാൻ ആളില്ലെന്നു റബർ ഉൽപാദക സംഘങ്ങൾ പറയുന്നു. ഷീറ്റ് റബർ വില 153ൽ എത്തി. ടാപ്പിങ് നടക്കാത്തതിനാൽ ചെറുകിട, വൻകിട കർഷകരിൽ നിന്നു ലാറ്റക്സും ഷീറ്റ് റബറും എത്തുന്നില്ല.

ധനസഹായം കുടിശിക

∙ റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം (വിലസ്ഥിരതാ ഫണ്ട്) ഫെബ്രുവരി വരെ കർഷകർക്കു ലഭിച്ചു. പദ്ധതിയുടെ ഏഴാം ഘട്ടം ജൂലൈയിലാണു തുടങ്ങുന്നത്. കഴിഞ്ഞ വർഷം റെയ്ൻഗാർഡ് ചെയ്യുന്നതിനും സ്പ്രേയിങ് നടത്തുന്നതിനും റബർ ബോർഡ് പ്രഖ്യാപിച്ച ധനസഹായം ഭാഗികമായി മാത്രമേ കർഷകർക്കു ലഭിച്ചുള്ളൂ. റെയ്ൻഗാർഡ് ചെയ്യുന്നതിന് 5000 രൂപയും സ്പ്രേയിങ്ങിന് 7500 രൂപയും നൽകുമെന്നാണു റബർ ബോർഡ് അറിയിച്ചിരുന്നത്. പണം ഇല്ലാത്തതിനാൽ റെയ്ൻഗാർഡ്, സ്പ്രേയിങ് എന്നിവയ്ക്ക് 4000 രൂപ വീതമാണു കിട്ടിയത്. ബാക്കി 4500 രൂപ കിട്ടാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com