രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ കോളജ്

Mail This Article
×
അരുവിത്തുറ∙ രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ്. കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശിൽപശാല സംഘടിപ്പിച്ചു. പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു.
കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അധ്യക്ഷയായിരുന്നു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ വർക്ക് ഷോപ്പിൽ ഉൾപ്പെട്ടിരുന്നു.
English Summary:
Chemistry workshop at Aruvithura College empowers students. St. George's College hosted an engaging event for Plus One and Plus Two students, covering career prospects and practical chemistry training.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.