ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: 28 പ്രതികൾ അറസ്റ്റിൽ
Mail This Article
കടുത്തുരുത്തി ∙ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഭാഗമായി എക്സൈസ് കടുത്തുരുത്തിയിൽ 27 കേസുകൾ റജിസ്റ്റർ ചെയ്തു. 28 പ്രതികൾ അറസ്റ്റിൽ.ലഹരിമരുന്നിന്റെ വ്യാപനവും വിപണനവും തടയുന്നതു ലക്ഷ്യമിട്ട് എക്സൈസ് വിഭാഗം ആവിഷ്കരിച്ച ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി റേഞ്ച് എക്സൈസ് സംഘം നടത്തിയ സ്പെഷൽ പരിശോധനയിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്. കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനു ഉപയോഗിച്ച രണ്ട് സ്കൂട്ടർ, ഒരു മോട്ടർ ബൈക്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. 25 വയസ്സിൽ താഴെയുള്ളവരാണ് പ്രതികളിൽ ഏറെയും.
എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി.ആർ. രാജേഷ്, ജി.രാജേഷ്, ഡി. സൈജു, കെ.സുരേഷ് എന്നിവർ പങ്കെടുത്തു.മദ്യത്തിനും ലഹരിമരുന്നിനും എതിരെയുള്ള രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069522 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഏതു സമയത്തും നൽകാം. വിവരങ്ങൾ കൈമാറുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.