ADVERTISEMENT

മാവൂർ ∙ പുതുക്കിപ്പണിത പാലവും ടാറിട്ടു നവീകരിച്ച റോഡും ഉദ്ഘാടനത്തിനു മുൻപേ കുത്തിപ്പൊളിച്ച് പൈപ്പിടുന്നു. പുത്തൻ കുളത്തിനു സമീപം മാവൂർ പൈപ്‌ലൈൻ റോഡിനു കുറുകെയുള്ള തോടിന്റെ പാലം ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് കഴിഞ്ഞമാസം പുതുക്കിപ്പണിതത്. കഴിഞ്ഞ ആഴ്ചയാണ് പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയാക്കി അനുബന്ധ റോഡ് നവീകരിച്ചത്. ഇന്നലെ മുതൽ പാലത്തിന്റെ കോൺക്രീറ്റും റോഡും ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ച് നശിപ്പിക്കുകയും ചെയ്തു. വിഷു കഴിഞ്ഞ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലവും റോഡുമാണ് കുത്തിപ്പൊളിക്കുന്നത്. 

പാലത്തിന്റെ നിർമാണ പ്രവൃത്തി നടക്കുമ്പോഴാണ് പാലത്തിന് ഇരു കരകളിലെയും റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പൈപ് സ്ഥാപിച്ചത്. ആ സമയത്തുതന്നെ വേഗം ചെയ്തു തീർക്കാവുന്ന പണിയാണ് റോഡ് നശിപ്പിച്ച് കുത്തിപ്പൊളിച്ച് ഗതാഗതത്തിനു വിലക്കേർപ്പെടുത്തി ഇപ്പോൾ ചെയ്യുന്നതെന്നു നാട്ടുകാർ പറയുന്നു. റോഡരികിലൂടെ ഇടേണ്ട പൈപ്പുകൾ റോഡ് കുത്തിപ്പൊളിച്ച് പൈപ്‌ലൈൻ റോഡിനു നടുവിലൂടെയാണ് സ്ഥാപിച്ചത്. റോഡ് പൊളിച്ചിട്ട ഭാഗങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ കുഴി മൂടാത്തതിനാൽ ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും കുഴികളിൽ വീണ് അപകടം പതിവാണ്. മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. കരാറുകാർക്ക് തോന്നിയതു പോലെയാണ് പ്രവൃത്തി നടത്തുന്നതെന്ന് ആരോപണമുണ്ട്. പൈപ് സ്ഥാപിക്കുന്നതിനു റോഡ് പൊളിക്കുമ്പോൾ നിലവിലെ ജലവിതരണ പൈപ്പുകൾ വ്യാപകമായി പൊട്ടുന്നതും പതിവായിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. ചോദിക്കാനും പറയാനും ആളില്ലാത്തതിനാൽ തോന്നിയതു പോലെയാണ് പണി നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com