മന്തും മലമ്പനിയും; അതിഥിത്തൊഴിലാളികൾക്കിടയിൽ രാത്രികാല പരിശോധന
Mail This Article
×
തൂണേരി∙അതിഥിത്തൊഴിലാളികൾക്കിടയിൽ മലേറിയയും മന്തു രോഗവും കണ്ടെത്തിയതിനെ തുടർന്ന് രാത്രികാല ആരോഗ്യ പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ മിസ്റ്റ് ടീമും രംഗത്തിറങ്ങി. തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാംപിൽ നൂറ്റി അൻപതോളം പേരുടെ രക്ത സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
ത്വക് രോഗ പരിശോധനയും നടത്തി. 4 ദിവസത്തിനുള്ളിൽ രക്ത പരിശോധനാ ഫലം ലഭിക്കുമെന്ന് ജില്ലാ മലേറിയ ഓഫിസർ കെ.പി.റിയാസ് അറിയിച്ചു. പരിശോധനയ്ക്ക് എത്തിയ അതിഥിത്തൊഴിലാളികൾക്ക് എയ്ഡ്സ് ബോധവൽക്കരണവും നൽകി. മിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ.ജഫ്രീഖ് നീവത്ത്, നഴ്‌സ് അനീഷ, എംഎൽഎസ് പി.ഹരിത, ആശ പ്രവർത്തകർ നേതൃത്വം നൽകി.
English Summary:
The Family Health Centre and MIST team in Tuneri organized night-time health checkups for migrant workers, addressing concerns about malaria and filariasis. Over 150 individuals were screened for these diseases and provided with essential healthcare information.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.