ADVERTISEMENT

വടകര ∙ അപകടം തുടർകഥയാവുകയും കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും ചെയ്ത മൂരാട് പാലത്തിനു സമീപത്തെ ഡിവൈഡർ മാറ്റിയില്ല. ഇടയിലെ വിടവിലൂടെ ബൈക്കുകൾ പോവുന്നത് തടയാൻ ഡിവൈഡറുകൾക്ക് അടുക്കി വച്ചിരിക്കുകയാണ്. മുന്നറിയിപ്പിനായി ഇവിടെ ചുവന്ന ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് പലപ്പോഴും കത്തുന്നില്ല. ആറുവരിപ്പാതയിലെ വളവ് കഴിഞ്ഞ് വരുന്ന വാഹനങ്ങൾ ഡിവൈഡർ പെട്ടെന്ന് കാണുമ്പോൾ‌ വെട്ടിക്കുന്നതാണ് പതിവായ അപകടത്തിന് കാരണം. ഡിവൈഡർ വച്ച ഭാഗത്ത് ലോറികളും മറ്റും വിശ്രമത്തിനായി നിർത്തിയിടുന്നുമുണ്ട്.

സമീപത്ത് മണ്ണ് ഇടിയുന്ന പ്രശ്നത്തെ തുടർന്നാണ് ഡിവൈഡർ സ്ഥാപിച്ച്. മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കി ഡിവൈഡർ മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വിഷയം സംബന്ധിച്ചു ഷാഫി പറമ്പിൽ എംപി ദേശീയ പാത അതോറിറ്റി പ്രോജക്ട് ‍ഡയറക്ടർക്ക് കത്ത് നൽകി. സുരക്ഷിതമായി ബാരിക്കേഡ് സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇവിടെ കോൺക്രീറ്റ് ബാരിക്കേഡിന് പകരം പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി കൾചറൽ സെന്ററ്‍ ചെയർമാൻ സബീഷ് കുന്നങ്ങോത്ത് ആവശ്യപ്പെട്ടു.

English Summary:

Moorad bridge accidents are a recurring problem due to a dangerous divider. The lack of action to relocate this divider puts lives at risk and demands immediate attention from authorities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com