ADVERTISEMENT

തിരൂർ ∙ ചുമർച്ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ തിരൂർ റെയി‍ൽവേ സ്റ്റേഷന്റെ ഭംഗി രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം. ഇവിടെ പുതിയതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ് ഓഫിസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും ചിത്രങ്ങൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്താണ് മന്ത്രാലയം സ്റ്റേഷന്റെ ഭംഗി പുറത്ത് അറിയിച്ചത്. സ്റ്റേഷനുകളുടെ വികസനവും മുഖഛായയും റെയിൽവേ വേഗത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിവരണത്തോടെയാണു തിരൂരിലെ ചിത്രങ്ങൾ പങ്കു വച്ചത്.

നേരത്തെ പീയൂഷ് ഗോയൽ റെയിൽവേ മന്ത്രി ആയിരുന്ന സമയത്ത് തിരൂർ സ്റ്റേഷനിലെ പൂന്തോട്ടങ്ങളുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പാർക്കിങ് ഏരിയ, കാഴ്ചശക്തിയില്ലാത്തവർക്കു നടക്കാനുള്ള പ്രത്യേക വഴി, സൗന്ദര്യവൽക്കരണം, പുതിയ ടിക്കറ്റ് ബുക്കിങ് ഓഫിസ് എന്നിവയാണ് നിർമിച്ചത്. ഇതിൽ ടിക്കറ്റ് ബുക്കിങ് ഓഫിസ് കെട്ടിടം ചുമർച്ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com