ADVERTISEMENT

മലപ്പുറം∙ രണ്ടു കൊച്ചുമുറികൾ മാത്രമുള്ള വീട്; താമസിക്കുന്നതാകട്ടെ കൈക്കുഞ്ഞുങ്ങളടക്കം 25 പേർ. കിടക്കാനിടമില്ലാതാകുമ്പോൾ ഒറ്റമുളക്കോണി വഴി കുടുംബാംഗങ്ങൾ ടെറസിലേക്കു കയറും. അന്നത്തെയുറക്കം അവിടെ. മഴയുണ്ടെങ്കിൽ അതുമില്ല. ബന്ധുവീടുകളും അയൽവീടുകളും തന്നെ ആശ്രയം. പരിമിതികൾ കിടന്നുറങ്ങാൻ പോലും അനുവദിക്കാത്ത  അകമ്പാടം പാറേക്കാട് കോളനിയിലെ ഈ ആദിവാസി കുടുംബത്തിന്റെ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ. 

മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥിന്റെ നടപടി. മലപ്പുറം കലക്ടർ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസർ, ജില്ലാ പട്ടികവർഗ വികസന ഓഫിസർ എന്നിവർക്കാണു നോട്ടിസ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് തിരൂരിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു. പാറേക്കാട് കോളനി നിവാസികളായ എഴുപതുകാരി കുറുമ്പയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. 

കുറുമ്പയും നാലു മക്കളും അവരുടെ മക്കളുമായി ആകെ 25 പേരുണ്ടു വീട്ടിൽ. കാലപ്പഴക്കം കൊണ്ടു ചുമരുകളടക്കം വിണ്ടുകീറിയ നിലയിലാണു വീട്. ചാലിയാർ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

English Summary: Adivasi family's sleep on the terrace: Human Rights Commission intervenes

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com