വിരാടിന്റെ ‘അന്ത്യയാത്ര’യ്ക്ക് ഇന്ന് തുടക്കം
![mumbai news mumbai news](https://img-mm.manoramaonline.com/content/dam/mm/mo/district-news/mumbai/images/2020/9/19/mumbai-ship.jpg?w=1120&h=583)
Mail This Article
×
മുംബൈ ∙ ഡീകമ്മിഷൻ ചെയ്ത നാവികസേനാ കപ്പലായ വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. കപ്പൽ പൊളിക്കാനുള്ള ലോകത്തെ ഏറ്റവും വലിയ യാഡുള്ള സ്ഥലമാണ് അലാങ്ക്. ശ്രീറാം ഗ്രൂപ്പ് എന്ന കപ്പൽ പൊളിക്കൽ കമ്പനിയാണ് ലേലത്തിൽ പിടിച്ചത്. 30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാട് 2017ലാണ് ഡീകമ്മിഷൻ ചെയ്തത്. നേരത്തേ വിരാടിനെ മ്യൂസിയമാക്കി മാറ്റാൻ ആലോചനകൾ നടന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.