പര്യടനത്തിരക്കിൽ സ്ഥാനാർഥികൾ

Mail This Article
മല്ലപ്പള്ളി ∙ ജില്ലാ പഞ്ചായത്ത് ഡിവഷൻ യുഡിഎഫ് സ്ഥാനാർഥി വിബിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി തുടങ്ങി.കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി ഐക്കുഴിയിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കവിയൂർ മണ്ഡലം ചെയർമാൻ ബർസിലി ജോസഫ് അധ്യക്ഷനായി. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഉന്നതാധികാര സമിതിയംഗങ്ങളായ കുഞ്ഞുകോശി പോൾ, വർഗീസ് മാമ്മൻ, ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സഖറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി. ഏബ്രഹാം, ജനറൽ സെക്രട്ടറിമാരായ മണിരാജ്, ബിനു ഗോപാൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി വിബിത ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ എബിൻ മാത്യു, ഷിനി ജേക്കബ്, വാർഡ് സ്ഥാനാർഥികളായറേച്ചൽ ബി. മാത്യു, ലിൻസി മോൻസി, സുരേഷ്കുമാർ വാലുപറമ്പിൽ, സുജിത്ത് മാത്യു, കെ.പി കാർത്തിക, കെ. ദിനേശ്, സ്വപ്ന ഗിരീഷ്, ആശാലത, എലിസബത്ത് മാത്യു, പീറ്റർക്കുട്ടി യോഹന്നാൻ, അനിത സജി, ഉഷാദേവി വിജയകുമാർ, മായ ഷിജോ, തോമസ് എന്നിവർ പ്രസംഗിച്ചു. കുറ്റൂർ പഞ്ചായത്തിലെ പര്യടനപരിപാടി കെപിസിസി സെക്രട്ടറി സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ഏബ്രാഹാം കുന്നുകണ്ടത്തിൽ അധ്യക്ഷനായി. കെ.സി തോമസ്, പി.എ. ഏബ്രഹാം കുഴികണ്ടത്തിൽ , ജോസ് തൈക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ജിനു തോമ്പുംകുഴി, അന്നമ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

∙ ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജിജി മാത്യുവിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമഗ്ര വികസനം ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കുമെന്ന് എംഎൽഎ പറഞ്ഞു. എൽഡിഎഫ് കൺവീനർ ബേബി തോമസ് അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജി.അജയകുമാർ കുമാർ, സിപിഎം ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാർ, പീലിപ്പോസ് തോമസ്, രാജു കടകരപ്പള്ളി, അൻസിൽ സക്കറിയ, സി. തോമസ്, സണ്ണി കവലയിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ അനീഷ് കുന്നപ്പുഴ, ഷൈല ജോസ്, റീനാ ഡെബി മാത്യു, മോളി മാത്യു, വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളായ ബിജു വർക്കി, സണ്ണി ചിറ്റേഴത്ത്, കെ.രജിത, മറിയാമ്മ, ജയ ദേവദാസ് എന്നിവർ പ്രസംഗിച്ചു.