ADVERTISEMENT

തിരുവല്ല ∙ തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ 3 മുന്നണികളും പ്രചാരണം കൂടുതൽ സജീവമാക്കി. എൽഡിഎഫിനും യുഡിഎഫിനും എൻഡിഎയ്ക്കു വേണ്ടി സംസ്ഥാന നേതാക്കളും എത്തി.

   പുളിക്കീഴ് ഡിവിഷൻ എൻഡിഎ  സ്ഥാനാർഥി മീനു രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ   എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
പുളിക്കീഴ് ഡിവിഷൻ എൻഡിഎ സ്ഥാനാർഥി മീനു രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

∙ യുഡിഎഫ് സ്ഥാനാർഥി ബിന്ദു ജെ. വൈക്കത്തുശേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ഏബ്രഹാം കുന്നുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ ജോസഫ് എം.പുതുശേരി, വർഗീസ് മാമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.സി. തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത് ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, അജിത്പ്രസാദ് തലയാർ, വിശാഖ് വെൺപാല, കലാധരൻപിള്ള, ബിന്ദു ജെ.വൈക്കത്തുശേരി, എന്നിവർ പ്രസംഗിച്ചു.

∙ എൽഡിഎഫ് സ്ഥാനാർഥി ഡാലിയ സുരേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി. രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മോഹൻദാസ് മേപ്രാൽ അധ്യക്ഷത വഹിച്ചു. സിപിഎം പരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.സുരേഷ് കുമാർ, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം അലക്സ് മണപ്പുറം, സിപിഐ മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല, എൻസിപി ജില്ലാ സെക്രട്ടറി എം.ബി. നൈനാൻ, സിപിഐ ലോക്കൽ സെക്രട്ടറി ജോസഫ് തോമസ്, ഡാലിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ സി.ചന്ദ്രലേഖ, സജി അലക്സ്, ഉമ്മൻ തോമസ്, എന്നിവർ പ്രസംഗിച്ചു.

∙ എൻഡിഎ മീനു രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അധ്യക്ഷത വഹിച്ചു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി, കെ.പത്മകുമാർ, വിജയകുമാർ മണിപ്പുഴ, കെ.ബി. മുരുകേശ്, ഡോ.ആനന്ദരാജ്, മണി എസ്. തിരുവല്ല, മോഹനൻ ആഞ്ഞിലിത്താനം, രാജൻ ഓതറ, ഷിബു പന്തപാടൻ, കെ.ആർ. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com