‘ഭരണത്തിലെത്താൻ വേണ്ടത് കൂട്ടായ പ്രവർത്തനം’

Mail This Article
റാന്നി ∙ സ്ത്രീകളോടും വിശ്വാസികളോടും കാട്ടിയ സർക്കാരിന്റെ അനീതിക്കെതിരെ വോട്ട് ചെയ്യണമെന്ന് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് ത്രിതല പഞ്ചായത്തംഗങ്ങളുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴെത്തട്ട് മുതൽ യുഡിഎഫ് പ്രവർത്തകർ യോജിച്ചു പ്രവർത്തിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ യുഡിഎഫിന് ഭരണത്തിൽ എത്താനും റാന്നിയിൽ വിജയിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എംപി, സ്ഥാനാർഥി റിങ്കു ചെറിയാൻ, മാലേത്ത് സരളാദേവി, ടി.കെ.സാജു, പ്രകാശ്കുമാർ ചരളേൽ, രാജു മരുതിക്കൽ, റഷീദ റഹ്മത്ത്, ശോശാമ്മ തോമസ്, ജെസി അലക്സ്, ടി.കെ.ജയിംസ്, അനിത അനിൽകുമാർ, ബീനാ ജോബി, രാജൻ നീറംപ്ലാക്കൽ, ബി.സുരേഷ്, എസ്.രമാദേവി, പൊന്നമ്മ ചാക്കോ, സി.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.