ഡോ. എം.എസ്.സുനിലിന്റെ 299-ാമത് ‘സ്നേഹഭവനം’ അജിതയ്ക്ക്
![dr-ms-sunils-299th-sneha-bhavanam-1 dr-ms-sunils-299th-sneha-bhavanam-1](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2024/3/1/dr-ms-sunils-299th-sneha-bhavanam-1.jpg?w=1120&h=583)
Mail This Article
പത്തനംതിട്ട∙ ഭവനരഹിതരായവർക്ക് സാമൂഹ്യക പ്രവർത്തക ഡോ. എം.എസ്.സുനിൽ പണിതു നൽകുന്ന 299-ാമത് ‘സ്നേഹഭവനം’ മഞ്ഞനിക്കര വെട്ടോളിമല പൂങ്കാവിൽ പടിഞ്ഞാറ്റേക്കര വീട്ടിൽ അജിതയ്ക്ക്. വിദേശ മലയാളിയായ ഷെറി എബി മാത്യുവിന്റെയും റിനു മാത്യൂസിന്റെയും സഹായത്തിലാണ് വീടു പണിതത്.
രണ്ടു നിലകളിലായി രണ്ടു മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങുന്നതാണ് വീട്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഷെറി എബി മാത്യു നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദൂ ടി.ചാക്കോ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, ലീല കേശവൻ, പി.എ.മാത്യു, ലീലാമ്മ മാത്യു, മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.
അജിതയും രോഗിയായ ഭർത്താവ് വിജയനും രണ്ടു കുട്ടികളും കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. വിജയൻ കിഡ്നി സംബന്ധമായ അസുഖം മൂലം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. മൂത്ത മകൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിനിയും മകൻ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്.