ADVERTISEMENT

ആറ്റിങ്ങൽ∙ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വോട്ടിങ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചു. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും ആറ്റിങ്ങൽ നഗരസഭയിലുമായി 307 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ബൂത്തിൽ അഞ്ച് ഉദ്യോഗസ്ഥർ എന്ന കണക്കിലാണ് പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. നാളെ 7 ന് ആരംഭിക്കുന്ന പോളിങ് രാത്രി 7 ന് അവസാനിക്കും . തുടർന്ന് വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്ത് ഏറ്റുവാങ്ങിയ സ്ഥലത്ത് തിരികെ എത്തിക്കും എത്തിക്കും 92,461 പുരുഷ വോട്ടർമാരും 1,09,660 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 2,02,123 വോട്ടർമാരാണ് ആറ്റിങ്ങൽ മണ്ഡലത്തിലുള്ളത്.

trivandrum-attingal-polling-materials
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിതരണ കേന്ദ്രത്തിൽ നിന്നും ഏറ്റു വാങ്ങിയ ശേഷം വാഹനത്തിനായി കാത്തു നിൽക്കുന്ന പോളിങ് ഉദ്യോഗസ്ഥർ .

വർക്കല∙ മണ്ഡലത്തിൽ തി‍രഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാക്കി, ഇന്നു രാവിലെ 7 മുതൽ വോട്ടർമാർ പോളിങ് കേന്ദ്രങ്ങളിലേക്ക് നീങ്ങും. നഗരസഭയും ഏഴു പഞ്ചായത്തുകളും ഉൾപ്പെട്ട മണ്ഡലത്തിൽ ആകെ 275 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വർക്കല എസ്‍എൻ കോളജിൽ നിന്നു പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. ഓരോ ബൂത്തിലേക്കും പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ള പോളിങ് ഓഫിസർമാർ സാമഗ്രികൾ ഏറ്റുവാങ്ങി. വൈകിട്ട് 7 വരെ നീളുന്ന പോളിങ്ങിൽ ആറു മണിക്ക് ശേഷം കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ടു രേഖപ്പെടുത്താനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com