ADVERTISEMENT

ചിറയിൻകീഴ് ∙കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ടു നാട്ടുകാരനും പ്രമുഖ സിനിമാ നടനുമായിരുന്ന പ്രേംനസീർ സ്കൂളിൽ കോൺക്രീറ്റ് മന്ദിരം പണിയുന്നതിനു ധനസഹായം ചെയ്തതിന്റെ  അൻപതാം വാർഷികാചരണം നടന്നു.  പൂർവവിദ്യാർഥികളുടെ സാന്നിധ്യത്തിൽ പ്രതീകാത്മക ശിലാസ്ഥാപനം നടത്തിയാണു ഓർമപുതുക്കൽ സംഘടിപ്പിച്ചത്. പ്രൈമറി തലം വരെയുണ്ടായിരുന്ന സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിന് മന്ദിരം നിർമിക്കുന്നതിനായി അന്നത്തെ 25,000രൂപ പ്രേംനസീർ ട്രഷറിയിലടച്ചു സർക്കാർ അനുമതി വാങ്ങിയതു പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

സ്വന്തം നാടിനോടും നാട്ടുകാരോടും പ്രേംനസീർ ജീവിതാവസാനം വരെ പുലർത്തി വന്നിരുന്ന കരുതലിനെ ഓർമിപ്പിക്കുന്നതായി ചടങ്ങുകൾ. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥിയായ പുളീരമൂട് ജഗദീശ്ചന്ദ്രന്റെ അധ്യക്ഷതയിൽ ൈസ്പ്രസിഡന്റ് ശ്രീകണ്ഠൻനായർ,  സുലഭ, വിനീത, വാർ‍ഡംഗം സൈജു, പഞ്ചായത്ത് സെക്രട്ടറി സ്റ്റാൻലി,എന്നിവർ പ്രേംനസീറിന്റെ വേറിട്ട പ്രവർത്തനങ്ങളെ അനുസ്മരിച്ചു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com