ADVERTISEMENT

നാഗർകോവിൽ∙ രാജഭരണ ചരിത്രം പേറുന്ന ഇരണിയൽ കൊട്ടാരത്തിന്റെ നവീകരണ  പ്രവർത്തനങ്ങൾ  ഈ വർഷം പകുതിയോടെ പൂർത്തിയാകും. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭത്തിന്  തുടക്കം കുറിച്ചത് 1300ൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഇരണിയൽ കൊ‌ട്ടാരത്തിനു മുന്നിൽ നിന്നായിരുന്നു.  ചേരമാൻ പെരുമാൾ ഇരണിയൽ കൊട്ടാരത്തിൽ താമസിച്ചതായി ഐതിഹ്യമുണ്ട്. 1956–ൽ കന്യാകുമാരി ജില്ല തമിഴ്നാടിനോട് ചേർന്നതിനെത്തുടർന്നാണ് ഇരണിയൽ കൊട്ടാരവും തമിഴ്നാടിന്റെ ഭാഗമായത്. 

കന്യാകുമാരി ജില്ലയിലെ കൊട്ടാരങ്ങൾ ദേവസ്വത്തിന് കൈമാറിയ കൂട്ടത്തിൽ  ഇരണിയൽ കൊട്ടാരവും ദേവസ്വം ബോർഡിന് ലഭിച്ചു. ഇരണിയൽ താലൂക്ക് രുപവൽക്കരിക്കുമ്പോൾ  ആസ്ഥാനം കൊട്ടാരത്തിലാക്കാമെന്ന് തീരുമാനിച്ചിരുന്നു.  എന്നാൽ താലൂക്ക് രൂപവത്ക്കരണം പാതിയിൽ നിലച്ചു. നീണ്ടകാലം അറ്റകുറ്റപ്ണികൾ നടത്താതായതോടെയാണ്  കൊട്ടാരത്തിന്റെ തകർച്ച ആരംഭിച്ചത്. തമിഴ്നാട് സർക്കാർ പഴമ മാറാതെ  കൊട്ടാരം പുനർ നിർമിക്കുവാൻ തീരുമാനിക്കുകയും  4.75 കോടി രൂപ ചെലവിൽ കൊട്ടാരത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ  2021 ഡിസംബറിൽ ആരംഭിക്കുകയും ചെയ്തു. 

നിർമാണത്തിനാവശ്യമായ 8 ഇഞ്ച്  നീളവും 5 ഇഞ്ച്  ഉയരവുമുള്ള ഇഷ്ടിക വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് നിന്നുമാണ് എത്തിക്കുന്നത്.  നിർമാണ പ്രവർത്തനങ്ങൾക്ക് സിമന്റ് ഉപയോഗിക്കുന്നില്ല, പകരം ആറ്റുമണലിൽ ചുണ്ണാമ്പ്, കടുക്ക, കരുപ്പട്ടി എന്നിവ യന്ത്രത്തിലിട്ടു കുഴച്ച് തയ്യാറാക്കുന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. തഞ്ചാവൂരിന് സമീപം പട്ടുക്കോട്ടയിൽ നിന്നുള്ളവരുടെ നേതൃത്വത്തിലാണ് മരപ്പണി ജോലികൾ നടക്കുന്നത്.  കഴിഞ്ഞ മാസം പെയ്ത കനത്ത മഴയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന പണികൾ നിലവിൽ പുരോഗമിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com