പഞ്ചായത്ത് പ്രസിഡന്റിന് കരാറുകാരന്റെ മർദനം; വടിവാൾ വീശി ഭീകരാന്തരീക്ഷം

Mail This Article
ചേർപ്പ് ∙ തുക അനുവദിച്ചു നൽകുവാൻ വൈകിയതിനെ തുടർന്ന് കരാറുകാരൻ പഞ്ചായത്ത് ഓഫിസിൽ എത്തി പ്രസിഡന്റിനെ മർദിച്ചു. മഴക്കാലപൂർവ ശുചീകരണം നടത്തിയതിന്റെ തുക ആവശ്യപ്പെട്ട് വ്യക്തി വധഭീഷണി മുഴക്കി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നേരിയ പരുക്കേറ്റ പ്രസിഡന്റ് സി.കെ.വിനോദ് ചികിത്സ തേടി. കരാറുകാരൻ ചിറയ്ക്കൽ ഇഞ്ചമുടി ചേനങ്ങത്ത് ജിതേഷിനെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് പറയുന്നത്: കനോലി കനാലിന്റെ പരിസരങ്ങളിലെ മരങ്ങൾ വെട്ടി മാറ്റുന്ന ജോലികൾ ജിതേഷിനു കൈമാറിയിരുന്നു.
പണി പൂർത്തിയായപ്പോൾ ആദ്യ ഗഡു തുക നൽകി. ബാക്കി തുകയുടെ കണക്കിൽ സംശയം തോന്നി പരിശോധനയ്ക്കായി നൽകി. എന്നാൽ ഇതിനിടെ പണം നൽകുന്നില്ലെന്നാരോപിച്ച് കരാറുകാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്രസിഡന്റിനെ മർദിച്ച് ഭിഷണിപ്പെടുത്തിയത്.