ADVERTISEMENT

തൃശൂർ ∙ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രനു പകരം എറണാകുളം ശിവകുമാർ പൂരത്തിനു തെക്കേ ഗോപുര നട തുറക്കും. ഏപ്രിൽ 22നാണ് ഈ ചടങ്ങ്. 23 നാണു പൂരം. കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരും കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ ക്രമീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 5 വർഷം തുടർച്ചയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു തെക്കേ ഗോപുര നട തള്ളിത്തുറക്കാനുള്ള നിയോഗം. കഴിഞ്ഞ വർഷം രാമചന്ദ്രനെ എഴുന്നള്ളിക്കാനായി സർക്കാർ പ്രത്യേകാനുമതി നൽകുകയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനയായ ശിവകുമാറിനെ എറണാകുളം ശിവക്ഷേത്രത്തിൽ നടയിരുത്തിയതാണ്. പൂരത്തിനു തിരുവമ്പാടിയുടെ ഇടത്തേക്കൂട്ടായി എഴുന്നള്ളിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com