ADVERTISEMENT

ഗുരുവായൂർ ∙ ഞാറ്റുവേല കുളിരിൽ ഉള്ളും പുറവും തണുത്ത ദേവസ്വം ആനകൾക്ക് സുഖചികിത്സ കാലം തുടങ്ങി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ എൻ.കെ.അക്ബർ എംഎൽഎ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിലെ 45 ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി 30 ദിവസം നടത്തുന്ന സുഖ ചികിത്സയ്ക്ക് 12 ലക്ഷം രൂപയാണു ചെലവ്.

രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും നൽകും. ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം, ധാതുലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ എന്നിവ ചേർത്ത ഔഷധ ഉരുളകൾ നൽകും. ചോറും ചെറുപയറും വേവിച്ച് ഔഷധങ്ങൾ ചേർത്ത് ഉരുള തയാറാക്കുന്നത്. പുന്നത്തൂർക്കോട്ടയുടെ വടക്കിനി മുറ്റത്ത് നടന്ന സുഖചികിത്സയുടെ ഉദ്ഘാടനത്തിൽ 28 ആനകൾ അണിനിരന്നു.

ഉത്സവം ആനയോട്ടം വിജയി കൊമ്പൻ ഗോപീകൃഷ്ണന് ആദ്യ ഉരുള നൽകി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ.വി.മോഹനകൃഷ്ണൻ, കെ.വി.ഷാജി, കെ.അജിത്, ഇ.പി.ആർ.വേശാല, ടി.ബ്രീജകുമാരി, മാനേജർമാരായ പി.മനോജ്കുമാർ, എ.കെ.രാധാകൃഷ്ണൻ, ആന വിദഗ്ധരായ പി.ബി.ഗിരിദാസ്, ദേവൻ നമ്പൂതിരി, ഡോ.കെ.വിവേക്, ചാരുജിത് നാരായണൻ എന്നിവർ പങ്കെടുത്തു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com