നാട്ടുകാർ ചുമക്കുക അല്ലെങ്കിൽ മരിക്കുക

Mail This Article
പന്തല്ലൂർ ∙ ഇനിയും റോഡ് എത്താത്ത മൂച്ചികുന്ന് ഗ്രാമത്തിൽനിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ഇന്നും തൊട്ടിൽ കെട്ടി തോളിൽ ചുമന്നുതന്നെ യാത്ര ചെയ്യണം. നെല്ലിയാളം നഗരസഭ പരിധിയിലുള്ള ഗ്രാമത്തിൽ ആദിവാസികളടക്കമുള്ളവരാണു ഗ്രാമീണർ. രോഗികളെയും ഗർഭിണികളെയും തൊട്ടിലിൽ ചുമന്നു പ്രധാന റോഡിലെത്തിക്കേണ്ട ദുരവസ്ഥ ഇവിടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2017ൽ പാമ്പുകടിയേറ്റ് അവശനായ ഗുണശേഖരൻ എന്ന വിദ്യാർഥിയെ ചുമന്ന് റോഡിലെത്തിക്കുന്നതിനിടയിൽ മരിച്ചിരുന്നു.
പ്രധാന റോഡിൽ നിന്നു 4 കിലോമീറ്റർ ദൂരം മാത്രം റോഡ് നിർമിച്ചാൽ തീരുന്ന ദുരിതമാണിത്. മഴക്കാലമായാൽ ഗ്രാമത്തിലേക്കുള്ള റോഡ് ഉഴുതുമറിച്ച വയൽ പോലെയാകും. ഒട്ടേറെത്തവണ ഗ്രാമീണർ അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. ആദിവാസി ക്ഷേമത്തിനു കോടികളാണു ജില്ലയിലെത്തുന്നത്. പലപ്പോഴും ഇത്തരം ഫണ്ടുകൾ ഉപയോഗിക്കാതെ ലാപ്സാമ്പോഴാണു മൂച്ചികുന്നിലെ ഗ്രാമീണരുടെ ദുരിതജീവിതം.