ADVERTISEMENT

ഗൂഡല്ലൂർ∙കൂനൂർ ഭാഗത്ത് തുലാവർഷപെയ്ത്തിൽ വ്യാപക നാശനഷ്ടം. നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണു കാർ ഡ്രൈവർ മരിച്ചു. കൂനൂർ കൃഷ്ണപുരത്തിൽ റോഡുകൾ വെള്ളപാച്ചിലിൽ ഒഴുകി പോയി. റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കൂനൂരിനു സമീപം ഹിൽഗ്രോ,കല്ലാർ ഭാഗത്താണ് പാളങ്ങളിൽ മണ്ണിടിഞ്ഞത്.


കൂനൂരിൽ പെയ്ത കനത്ത മഴയിൽ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മഴ വെള്ളപ്പാച്ചിൽ തകർന്ന നിലയില്‍ .
കൂനൂരിൽ പെയ്ത കനത്ത മഴയിൽ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മഴ വെള്ളപ്പാച്ചിൽ തകർന്ന നിലയില്‍ .

കൂനൂർ ഭാരത് നഗറിൽ നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ മഴവെള്ളപ്പാച്ചിലിൽ തകർന്നു. ഗൂഡല്ലൂർ റോഡിൽ 5 സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഊട്ടി– മേട്ടുപ്പാളയം റോഡിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

English Summary:

The picturesque hill station of Coonoor in Tamil Nadu is grappling with the aftermath of intense monsoon rains. Widespread damage, including flooding and landslides, has impacted the region, affecting residents and disrupting daily life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com