ADVERTISEMENT

പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നാവികസേനയും കരസേനയും വഴി സൗജന്യപഠനത്തിനും തുടർന്നു ജോലിക്കും അവസരം.

 

എ) നേവി: 

പെൺകുട്ടികൾക്കും അവസരം

 

ഇന്ത്യൻ നാവികസേനയിൽ 10+2 െകഡറ്റ് (ബിടെക്) എൻട്രി സ്‌കീംവഴി പ്രവേശിച്ച് 4 വർഷം കൊണ്ട് ബിടെക് സൗജന്യമായി നേടി, എക്സിക്യൂട്ടീവ്, ടെക്നിക്കൽ ശാഖകളിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 30 ഒഴിവിൽ 9 എണ്ണംവരെ പെൺകുട്ടികൾക്ക്.

Read Also : ഹോട്ടൽ രംഗത്തെ ഉയർന്ന സ്ഥാനങ്ങളിൽ ജോലി നേടാം; പ്ലസ്ടുവിന് ശേഷം പഠിക്കാം ഫുഡ്ക്രാഫ്റ്റ്

അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദമാകും ലഭിക്കുക.

 

മാത്‌സ് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% മാർക്കോടെ പ്ലസ്‌ടു വേണം; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും. ജനനം 2004 ജൂലൈ രണ്ടിനു മുൻപോ 2007 ജനുവരി ഒന്നു കഴിഞ്ഞോ ആയിക്കൂടാ. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം.

 

2023ലെ ജെഇഇ മെയിൻ റാങ്ക് പരിഗണിച്ചാണു പ്രാ‌ഥമിക സിലക്‌ഷൻ. മികവുള്ളവർക്ക് ഓഗസ്റ്റിൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂ നടത്തും. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല. മറിച്ച് സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്.

എസ്എസ്ബി മാർക്കനുസരിച്ചുള്ള മെറിറ്റ് മാത്രം നോക്കിയാണു തിരഞ്ഞെടുപ്പ്. കോഴ്‌സ് പൂർത്തിയാക്കുന്നവരെ സ്ഥിരം കമ്മിഷൻഡ് ഓഫിസറായി നിയമിക്കും. ഒരാൾ ഒരപേക്ഷയേ നൽകാവൂ. www.joinindiannavy.gov.in

 

ബി) ആർമി: 

ആൺകുട്ടികൾ മാത്രം

 

കരസേനയിൽ 5 വർഷത്തെ സൗജന്യപരിശീലനത്തിനു ശേഷം എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിരം കമ്മിഷൻഡ് ഓഫീസർതലത്തിൽ സേവനം തുടങ്ങാൻ ആൺകുട്ടികൾക്ക് അവസരം.

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്ക് 60% മാർക്കോടെ 12 ജയിച്ചിരിക്കണം. 2023 ജെഇഇ മെയിൻ എഴുതിയിരിക്കണം. ജനനം 2004 ജൂലൈ രണ്ടിനു മുൻപോ 2007 ജൂലൈ ഒന്നു കഴിഞ്ഞോ ആയിക്കൂടാ. പരിശീലനകാലത്തു വിവാഹം പാടില്ല.

 

ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം. 10+2 ടെക്നിക്കൽ എൻട്രി സ്കീം വഴി സിലക്‌ഷൻ കിട്ടുന്നവർക്ക് ആദ്യവർഷം അടിസ്ഥാന മിലിറ്ററി പരിശീലനവും, തുടർന്നു 4 വർഷം എൻജിനീയറിങ് ബിരുദപഠനവുമാണ്.12ലെ മാർക്കു നോക്കി മികവുള്ളവരെ 5 ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. പൂർണവിവരങ്ങൾക്ക് joinindianarmy.nic.in (TES 10+2 ലിങ്ക്)

 

Content Summary : Free B-Tech from Army & Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com