ADVERTISEMENT

ആർക്കിടെക്‌ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ രംഗത്തു പ്രശസ്തമായ അഹമ്മദാബാദ് സിഇപിറ്റി സർവകലാശാലയിൽ യുജി, പിജി, പിഎച്ച്ഡി, പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

യുജി പ്രോഗ്രാമുകൾ (5 വർഷം)

ബാച‌്‌ലർ ഓഫ് ഡിസൈൻ (അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 12)‌‌, കൺസ്ട്രക്‌ഷൻ ടെക്നോളജി (ഒക്ടോബർ 8). ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ, അർബൻ ഡിസൈൻ (മൂന്നിനും ഒക്ടോബർ 4). ഒന്നിലേറെ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. 

ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ, അർബൻ ഡിസൈൻ എന്നിവയിൽ ‘നാറ്റ’ സ്കോർ, കൺസ്ട്രക്‌ഷൻ ടെക്നോളജിയിൽ ജെഇഇ മെയിൻ സ്കോർ, ഡിസൈനിൽ ‘യൂസീഡ്’ സ്കോർ എന്നിവയാണു പ്രവേശന മാനദണ്ഡം.

പിജി പ്രോഗ്രാമുകൾ  (2 വർഷം)

ആർക്കിടെക്ചറൽ ഡിസൈൻ, കൺസർവേഷൻ ആൻഡ് റീജനറേഷൻ, ആർക്കിടെക്ചറൽ ഹിസ്റ്ററി ആൻഡ് തിയറി, ലാൻഡ്സ്കേപ് ആർക്കിടെക്‌ചർ, അർബൻ പ്ലാനിങ്, അർബൻ ട്രാൻസ്പോർട്ട് സിസ്റ്റംസ്, അർബൻ ഇൻഫ്രാസ്ട്രക്ചർ, അർബൻ ഹൗസിങ്, അർബൻ ഡിസൈൻ, അർബൻ മാനേജ്മെന്റ്, കൺസ്ട്രക്‌ഷൻ എൻജിനീയറിങ് മാനേജ്മെന്റ്, സ്ട്രക്ച‌റൽ എൻജിനീയറിങ് ഡിസൈൻ, ജിയോമാറ്റിക്സ്, ബിൽഡിങ് എനർജി പെർഫോമൻസ്, ഇന്റീരിയർ ഡിസൈൻ, ഇന്റീരിയർ ആർക്കിടെക്ചറൽ ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, ബിൽഡിങ് പ്രോഡക്റ്റ്സ് ആൻഡ് സിസ്റ്റംസ് എന്നീ പിജി പ്രോഗ്രാമുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം. ഇവ കൂടാതെ ആർക്കിടെക്ചർ, പ്ലാനിങ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡിക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. 

വിവരങ്ങൾ‌: admissions.cept.ac.in, www.cept.ac.in.


English Summary: Admission Centre for Environmental Planning and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com