അണ്ണാമലൈ വിദൂര കോഴ്സിന് അഡ്മിഷൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി യുജിസി

Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ– വിദൂര കോഴ്സുകളിൽ അഡ്മിഷൻ സ്വീകരിക്കരുതെന്നു യുജിസി മുന്നറിയിപ്പ്. 2014–15 അക്കാദമിക് വർഷം വരെ മാത്രമേ അണ്ണാമലൈ സർവകലാശാലയ്ക്കു വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതിയുണ്ടായിരുന്നുള്ളുവെന്നാണു വിശദീകരണം. അതിനു ശേഷം അംഗീകാരം നൽകിയിട്ടില്ല.
വിദൂര കോഴ്സുകൾ വാഗ്ദാനം ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ സർവകലാശാല ലംഘിച്ചുവെന്നും അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നുവെന്നും യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. പ്രസ്തുത കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു സർവകലാശാല മാത്രമാകും ഉത്തരവാദികളെന്നും യുജിസി വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികളാണ് അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ളത്.
Content Summary : Annamalai University running ODL courses without approval, says UGC