ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ അനുമതി നൽകുന്ന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ചില എയ്ഡഡ് കോളജ് മാനേജ്മെന്റുകൾ എയ്ഡഡ് പദവി നിലനിർത്തിക്കൊണ്ടു തന്നെ സ്വകാര്യ സർവകലാശാലയായി മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നയതീരുമാനം എടുക്കേണ്ടി വരും. ഇതിൽ കൂടി തീരുമാനമായാലേ ബില്ലിന് അന്തിമരൂപമാവൂ.

യുജിസി നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലകൾക്കു മേൽ സംസ്ഥാന സർക്കാരിനു നിയന്ത്രണമില്ലാത്തതിനാൽ പിജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും വിദ്യാർഥികൾ പഠിക്കാൻ പുറത്തേക്കുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങാൻ അപേക്ഷകരുടെ പ്രവാഹം ഉണ്ടാകുമെന്ന് അധികൃതർ കരുതുന്നില്ല. എന്നാൽ എയ്ഡഡ് കോളജുകളുടെ ആവശ്യം അംഗീകരിച്ചാൽ ഏതാനും സ്വകാര്യ സർവകലാശാലകൾ നിലവിൽ വരും.

ബിൽ തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമ വകുപ്പിനു നൽകി. സ്വാശ്രയ പ്രഫഷനൽ കോളജുകളുടെ ഫീസ് നിശ്ചയിക്കുന്നതിനു സമിതി ഉള്ളതുപോലെ സ്വകാര്യ സർവകലാശാലകളുടെ ഫീസ് നിശ്ചയിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. മെറിറ്റും സംവരണവും പാലിച്ചായിരിക്കണം പ്രവേശനം. നിയമം നിലവിൽ വന്നശേഷം അപേക്ഷ ക്ഷണിച്ച് എൻഒസി നൽകും. ഈ അനുമതിപത്രം സഹിതം യുജിസിക്ക് അപേക്ഷ നൽകി അംഗീകാരം വാങ്ങണം.

നവീന കോഴ്സുകൾ ആണെങ്കിൽ പോലും എല്ലാ സീറ്റിലും വിദ്യാർഥികൾക്കു നിശ്ചിത ഫീസ് മാത്രം ഈടാക്കി നഷ്ടമില്ലാതെ സ്വകാര്യ സർവകലാശാല നടത്തിക്കൊണ്ടു പോകുന്നത് വെല്ലുവിളിയാണ്. ഇതുകൊണ്ടു തന്നെ സംസ്ഥാനത്തിനു പുറത്തുള്ള  എത്ര ഏജൻസികൾ ഇതിനായി മുന്നോട്ടുവരുമെന്ന് അപേക്ഷ ക്ഷണിക്കുന്ന ഘട്ടത്തിലേ വ്യക്തമാകൂ.

Content Summary:

Private University Bill Poised to Transform State's Higher Education System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com