വ്യവസായ പ്രമുഖരുടെ കോഴ്സുകളുമായി ‘സ്വയം പ്ലസ്’ വരുന്നു
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പഠനകേന്ദ്രമായ ‘സ്വയം’ പ്ലാറ്റ്ഫോമിൽ വ്യവസായ രംഗത്തെ പ്രമുഖർ തയാറാക്കുന്ന കോഴ്സുകളും വൈകാതെ ലഭ്യമാക്കും. ഇത്തരം കോഴ്സുകൾ ഉൾപ്പെടുന്ന ‘സ്വയം പ്ലസ്’ ഉടൻ അവതരിപ്പിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ യുജിസി, എഐസിടിഇ, എൻപിടിഇഎൽ (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്) തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികളുടെയും ഐഐടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകളാണ് സ്വയം പ്ലാറ്റ്ഫോമിലുള്ളത്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഏതു കോഴ്സും കമ്പനികൾക്കു സ്വയം പ്ലാറ്റ്ഫോമുകളിലൂടെ നൽകാം. യുജിസി ഇതിനു 40% ക്രെഡിറ്റ് അനുവദിക്കുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 106 ധാരണാപത്രങ്ങൾ ഒപ്പിട്ടുവെന്നാണ് വിവരം.
മനസ്സിനിണങ്ങിയ ജോലി കണ്ടെത്താൻ 8 മാർഗങ്ങൾ - വിഡിയോ