ADVERTISEMENT

വിപ്ലവകരമായ മാറ്റങ്ങളാണ്‌ സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്നിട്ടുള്ളത്‌. ക്ലാസ്‌മുറികളുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ വച്ച്‌ നടത്തിയിരുന്ന പഠനത്തെ ഓരോരുത്തരുടെയും സമയത്തിനും സൗകര്യത്തിനും അനുസരിച്ച്‌ സ്വന്തം വീടുകളില്‍ ഇരുന്ന്‌ തന്നെ ചെയ്യാനാവുന്ന ഒന്നാക്കി മാറ്റി എന്നുള്ളതാണ്‌ സുപ്രധാന മാറ്റം. വിവിധ വിഷയങ്ങളിലെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ കോളജ്‌, സ്‌കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ ലഭ്യമാണ്‌. ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ്‌ ഓണ്‍ലൈന്‍ ബിബിഎ, എംബിഎ പഠനം..

Online Manorama Banner Images - 4

ജോലി ചെയ്തു കൊണ്ട്‌ പഠനം തുടരാം
വിവിധ ഉദ്യോഗങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അതിൽ തുടർന്നുകൊണ്ട് തന്നെ  ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ പഠിച്ച്‌ കരിയറില്‍ മുന്നേറാന്‍ അവസരമൊരുക്കുകയാണ്‌ ഹൈദരാബാദിലെ ഐസിഎഫ്‌എഐ ഫൗണ്ടേഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്റെ (ഐഎഫ്‌എച്ച്‌ഇ) വിദൂര, ഓണ്‍ലൈന്‍ പഠന വിഭാഗമായ സെന്റര്‍ ഫോര്‍ ഡിസ്‌റ്റന്‍സ്‌ ആന്‍ഡ്‌ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍(സിഡിഒഇ) നടത്തുന്ന ഓണ്‍ലൈന്‍ എംബിഎ, ബിബിഎ കോഴ്‌സുകള്‍. ഐഎഫ്എച്ച്ഇ പോലെയുള്ള അംഗീകൃത യൂണിവേഴ്സിറ്റികളുടെ ഓൺലൈൻ ബിരുദങ്ങൾ സാധാരണ ബിരുദകോഴ്സുകൾ പോലെ തന്നെ കണക്കാക്കപ്പെടുമെന്ന് യുജിസി സ്ഥിരീകരിച്ചിട്ടുണ്ട്. പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ജോലിയെയും വ്യക്തി ജീവിതത്തെയും ബാധിക്കാത്ത തരത്തിൽ അതിനുള്ള സാഹചര്യം പ്രായഭേദമന്യേ ഇൗ ഒാൺലൈൻ കോഴ്സുകൾ നൽകുന്നു.

Online Manorama Banner Images - 2

ഉത്ക്കണ്ഠാരഹിതമായ പഠനം
ഐഎഫ്‌എച്ച്‌ഇയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ ചേരുന്നതിന്‌ മുന്‍പ്‌ തനിക്ക്‌ നിറയെ ആശങ്കകള്‍ കോഴ്‌സിനെ കുറിച്ച്‌ ഉണ്ടായിരുന്നതായി പ്രിയങ്ക എന്ന വിദ്യാര്‍ഥി പറയുന്നു. രണ്ട്‌ കുട്ടികളും ജോലിയും ഒക്കെ നിറഞ്ഞ ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ പഠിക്കാന്‍ സമയം കിട്ടുമോ എന്നതായിരുന്നു പ്രധാനപ്പെട്ട ആശയക്കുഴപ്പം.എന്നാല്‍ ഐഎഫ്‌എച്ച്‌ഇയുടെ പരിവര്‍ത്തനാത്മകമായ പഠന ഉപാധികളും എല്ലാ സഹായങ്ങളും നല്‍കിയ ഫാക്കല്‍റ്റിയും അയവുള്ള പഠനാന്തരീക്ഷവും തനിക്ക്‌ എളുപ്പത്തില്‍ പഠിക്കാന്‍ അവസരമൊരുക്കിയെന്നും സെമസ്റ്റര്‍ പരീക്ഷകളില്‍ നല്ല സ്‌കോര്‍ നേടാന്‍ കഴിഞ്ഞെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ക്ക്‌, പ്രത്യേകിച്ച്‌ ജോലി തുടര്‍ന്ന്‌ കൊണ്ട്‌ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താന്‍ ഈ കോഴ്‌സ്‌ ശുപാര്‍ശ ചെയ്യുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

അംഗീകൃത ബിരുദം 
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്സ് ഓഫ് ഇന്ത്യ (ICFAI) ഫൗണ്ടേഷന്റെ കീഴിലുള്ള ഐഎഫ്‌എച്ച്‌ഇ യുജിസി നിയമപ്രകാരമുള്ള ഡീംഡ്‌ ടു ബി സര്‍വകലാശാല പദവി ലഭിച്ച ക്ലാസ്‌ 1 സ്വയംഭരണ സ്ഥാപനമാണ്‌ . നാകിന്റെ എ++ അക്രഡിറ്റേഷനും ഐഎഫ്‌എച്ച്‌ഇ സ്വന്തമാക്കിയിട്ടുണ്ട്‌. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരവും സ്ഥാപനത്തിനുണ്ട്‌. 

ഫീസിന്റെ അധികഭാരമില്ല
പരമ്പരാഗത ഓഫ്‌ലൈന്‍ എംബിഎ, ബിബിഎ കോഴ്‌സുകളെ അപേക്ഷിച്ച്‌ ഫീസ്‌ കുറവാണെന്നത്‌ ഐഎഫ്‌എച്ച്‌ഇയുടെ ഓണ്‍ലൈന്‍ കോഴ്‌സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എംബിഎയ്‌ക്കുള്ള പ്രോഗ്രാം ഫീസ്‌ സെമസ്റ്ററിന്‌ 45,000വും ബിബിഎയ്‌ക്കുള്ള ഫീസ്‌  സെമസ്റ്ററിന്‌  23,000വും മാത്രമാണ്‌. ഇതിനു പുറമേ പ്രവേശന ഫീസും പരീക്ഷാഫീസും വരും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ 45,000 രൂപ വരെ സ്‌കോളര്‍ഷിപ്പ്‌ നേടാനുള്ള അവസരവുമുണ്ട്‌.(വ്യവസ്ഥകള്‍ ബാധകം). ഡിഫൻസ്, പാരാമിലിറ്ററി, പോലീസ്  സർവീസുകളിൽ ജോലി ചെയ്യുന്നവരോ റിട്ടയർ ചെയ്തവരോ ആയ വ്യക്തികൾക്കായി 36,000 രൂപയുടെ ഒരു പ്രത്യേക സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ജീവിതപങ്കാളികളും മക്കളും സ്കോളർഷിപ്പിന് അർഹരാണ്.സ്കോളർഷിപ്പ് തുകയ്ക്ക് അനുസരിച്ച് അർഹരായ വിദ്യാർഥികൾക്ക് സെമസ്റ്റർ ഫീസിൽ ഇളവ് ലഭിക്കും.
വ്യക്തിഗതമായ പഠനാനുഭവം
ഐഎഫ്‌എച്ച്‌ഇയുടെ ഓണ്‍ലൈന്‍ ബിബിഎ, എംബിഎ കോഴ്‌സുകള്‍ വ്യക്തിഗതമായ പഠനാനുഭവം ഓരോ വിദ്യാര്‍ഥിക്കും നല്‍കുന്നു. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിലെ പ്രകടനവും അവരുടെ ഇടപെടലുകളുമെല്ലാം കൃത്യമായി ഓരോ ഘട്ടത്തിലും വിലയിരുത്താനുള്ള സംവിധാനം ഐഎഫ്‌എച്ച്‌ഇ കോഴ്‌സിനുണ്ട്‌.നിരന്തരമായി, കൃത്യമായ ഇടവേളകളില്‍ നടക്കുന്ന മൂല്യനിര്‍ണ്ണയം പഠനപുരോഗതി മനസ്സിലാക്കാനും പോരായ്‌മകള്‍  തിരിച്ചറിഞ്ഞ്‌  അവശ്യമായ തിരുത്തലുകള്‍ നടത്താനും വിദ്യാര്‍ഥികളെ സഹായിക്കും. ക്ലാസ് റൂം പഠനരീതിയെ അപേക്ഷിച്ചു അധ്യാപകരുമായി ദിവസവും ഇടപഴകി സംശയങ്ങൾ നിവാരണം ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. അസൈന്‍മെന്റുകളുടെ പരിശോധനയും പരീക്ഷകളും ഓണ്‍ലൈനായി നടക്കും.  
വിവിധ ഫോര്‍മാറ്റിലെ കണ്ടന്റ്‌, മൊബൈലിലും പഠിക്കാം
എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന മള്‍ട്ടി ഫോര്‍മാറ്റ്‌ കണ്ടന്റും ഐഎഫ്‌എച്ച്‌ഇയെ ശ്രദ്ധേയമാക്കുന്നു. ഐസിഎഫ്‌എഐയുടെ മൊബൈൽ ഫ്രണ്ട്‌ലി റോബസ്റ്റ് ലേണിംഗ് മാനേജ്മെൻ്റ്  സിസ്റ്റം (LMS)സാങ്കേതിക പഠനോപകരണങ്ങൾ ഏതുസമയത്തും ഉപയോഗിക്കാൻ വിദ്യാർഥികളെ  സഹായിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലും ജോലിയിലുമുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സം വരാത്ത രീതിയില്‍ ആയാസരഹിതമായ പഠനം ഐഎഫ്‌എച്ച്‌ഇ ഉറപ്പാക്കുന്നു. ലൈവ് പഠന സെഷനുകൾ, ഏതുസമയത്തും സമീപിക്കാവുന്ന അധ്യാപകർ, വർക്ക് ബുക്ക്, വിഡിയോ ലെക്ച്ചറുകൾ, കേസ് സ്റ്റഡി, പി ഇ പി വിഡിയോ, പി ഇ പി നോട്ടുകൾ, എക്സർസൈസുകൾ, കേസ് വീഡിയോകള്‍ , വെബിനാറുകൾ, ബുള്ളറ്റ് നോട്ടുകൾ, കൺസെപ്റ്റ് വീഡിയോകള്‍  എന്നിവയെല്ലാം ഓൺലൈൻ എംബിഎ പഠനം കൂടുതൽ സുഗമമാക്കുന്നു. നവീനമായ പഠന സങ്കേതങ്ങളാണ്‌ ഐഎഫ്‌എച്ച്‌ഇ പ്രോഗ്രാമില്‍ തനിക്ക്‌ ഏറ്റവും ഇഷ്ടമായതെന്ന്‌ വിദ്യാര്‍ഥിയും മുതിര്‍ന്ന ഐടി പ്രഫഷണലുമായ മണികണ്‌ഠന്‍ പറയുന്നു. വളരെ അയവുള്ളതും സര്‍ഗ്ഗാത്മകവും എളുപ്പം ഉപയോഗിക്കാവുന്നതുമാണ്‌ അവ. ഐഎഫ്‌എച്ച്‌ഇയുടെ വെര്‍ച്വല്‍ ലേണിങ്‌ എന്‍വയോണ്‍മെന്റും (വിഎല്‍ഇ) വാട്ട്‌സ്‌ആപ്പ്‌ ട്യൂട്ടോറിയലും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണെന്നും മണികണ്‌ഠന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പാഠപുസ്‌തകങ്ങള്‍ക്കും അപ്പുറം നീളുന്ന പഠനം
നിശ്ചിത പാഠപുസ്‌തകങ്ങള്‍ക്കും വീഡിയോകള്‍ക്കും അപ്പുറം നീളുന്ന വിജ്ഞാനസമ്പാദനത്തിനുള്ള പല മാര്‍ഗ്ഗങ്ങള്‍ ഐസിഎഫ്‌എഐ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒരുക്കുന്നുണ്ടെന്ന്‌ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ സീനിയര്‍ അക്കാദമിക്‌ ഡയറക്ടർ ഡോ. ആര്‍. പ്രസാദ്‌ അഭിപ്രായപ്പെടുന്നു. വിഷ്വല്‍ സമ്മറികളും നാനോ കേസ്‌ വീഡിയോകളും വളരെ ഹ്രസ്വമായ വീഡിയോകളും ഒറ്റ പേജ്‌ കേസുകളും ഈ പ്രോഗ്രാമുകളുടെ ഭാഗമാണ്‌. പ്രോജക്ട്‌ അധിഷ്‌ഠിത പഠനത്തിനും കേസ്‌ അധിഷ്‌ഠിത പഠനത്തിനും ഇടയില്‍ പഠിതാവിന്റെ പശ്ചാത്തലത്തിനും പഠനരീതിക്കും അനുസരിച്ചുള്ള മൂല്യനിര്‍ണ്ണയം ഇത്‌ സാധ്യമാക്കുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ കൂടുതല്‍ മെച്ചപ്പെട്ട പഠന അനുഭവം ഓരോ വിദ്യാര്‍ഥിക്കും ഒരുക്കുന്നു. 

ഓണ്‍ലൈന്‍ ബിബിഎ പ്രോഗ്രാം
ഏത്‌ വിഷയമെടുത്തും പ്ലസ്‌ടു പാസ്സായവര്‍ക്ക്‌ ഐസിഎഫ്‌എഐയുടെ ഓണ്‍ലൈന്‍ ബിബിഎ പ്രോഗ്രാമിന്‌ ചേരാം. ഇപ്പോള്‍ പഠിച്ചിറങ്ങിയവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പ്രായത്തിന്റെ നിയന്ത്രണങ്ങളില്ലാതെ കോഴ്‌സ്‌ തിരഞ്ഞെടുക്കാം. നിലവില്‍ മറ്റെന്തെങ്കിലും കോഴ്‌സ്‌ ഓഫ്‌ലൈന്‍ ആയി ചെയ്യുന്നവര്‍ക്ക്‌ രണ്ടാമതൊരു ഡിഗ്രി കൂടി ചേര്‍ത്ത്‌ തങ്ങളുടെ കരിയര്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനായി ഓണ്‍ലൈന്‍ ബിബിഎ കോഴ്‌സിന്‌ ചേരാം. മൂന്ന്‌ വര്‍ഷമാണ്‌ (ആറ്‌ സെമസ്‌റ്റര്‍) കോഴ്‌സിന്റെ കാലാവധി. ഇത്‌ ആറ്‌ വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.ഇംഗ്ലീഷ് ആയിരിക്കും അധ്യയന  മാധ്യമം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലിക്ക്‌ ചെയ്യാം 
3 Year Fully Online Program Bachelor of Business Administration
ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാം
അംഗീകൃത സർവകലാശാലകളിൽ നിന്നും 50 ശതമാനം മാർക്കോടെ ബിരുദം കരസ്ഥമാക്കിയവർക്ക് ഐസിഎഫ്‌എഐയുടെ  ഓൺലൈൻ എം ബി എ പ്രോഗ്രാമിന് അപേക്ഷിക്കാം. ഇപ്പോള്‍ പഠിച്ചിറങ്ങിയവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പ്രായത്തിന്റെ നിയന്ത്രണങ്ങളില്ലാതെ കോഴ്‌സ്‌ തിരഞ്ഞെടുക്കാം. രണ്ട്‌ വര്‍ഷമാണ്‌ (നാല്‌ സെമസ്‌റ്റര്‍) കോഴ്‌സിന്റെ കാലാവധി. ഇത്‌ നാല്‌ വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.ഇംഗ്ലീഷ് ആയിരിക്കും അധ്യയന  മാധ്യമം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലിക്ക്‌ ചെയ്യാം 

2 Year Fully Online Program Master of Business Administration
ഐസിഎഫ്‌എഐയുടെ പ്രതിബദ്ധത 
മാനേജ്‌മെന്റ്‌ മേഖലയില്‍ എന്നും മികച്ച പ്രകടനം കാഴ്‌ച വച്ചിട്ടുള്ള ഐസിഎഫ്‌എഐയുടെ നാലു പതിറ്റാണ്ട്‌ നീണ്ട പാരമ്പര്യം ഓണ്‍ലൈന്‍ കോഴ്‌സിന്‌ മുതല്‍ക്കൂട്ടാണ്‌. പുതിയ കാലത്തിലെ തൊഴിലിടങ്ങളിലും തൊഴില്‍സാഹചര്യങ്ങളിലും നിലനില്‍ക്കാനും മുന്നേറാനും സഹായകമായ നവ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരിചയപ്പെടുത്താനും ഐസിഎഫ്‌എഐ ബദ്ധശ്രദ്ധരാണ്‌. ഐസിഎഫ്‌എഐയുടെ ഓണ്‍ലൈന്‍  പ്രോഗ്രാമുകളെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ബന്ധപ്പെടാം. ഉണ്ണിക്കൃഷ്‌ണന്‍ 8301053329 
വിദ്യാർഥികളുടെ അനുഭവ സാക്ഷ്യം

English Summary:

Online MBA and BBA programs offer flexible learning for working professionals. ICFAI's UGC-approved online degrees provide affordable, high-quality education with personalized support and diverse learning resources.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com