ADVERTISEMENT

മൂന്നടിയോളം നീളമുള്ള സ്രാവിനെ ചേർത്തു പിടിച്ച് വെള്ളത്തിനുമുകളിൽ കിടക്കുന്ന നീർനായയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. കഴിഞ്ഞ ആഴ്ച മോറോ കടൽത്തീരത്തെത്തിയവരാണ് വിസ്മയിപ്പിക്കുന്ന ഈ കാഴ്ച കണ്ടത്. സാധാരണയായി നീർനായകൾ കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ചെറിയ നക്ഷത്രമത്സ്യങ്ങളെയും ഞണ്ടുകളയും ചെറുമത്സ്യങ്ങളുമൊക്കെയാണ് ഇവ ആഹാരമാക്കാറുളളത്. എന്നാൽ ഹോൺ ഷാർക്ക് വിഭാഗത്തിൽ പെട്ട സ്രാവിനെ  നീർനായ എങ്ങനെ കൈക്കലാക്കി എന്നത് വ്യക്തമല്ല. കലിഫോർ‍ണിയയിലെ മോറോ കടൽത്തീരത്തിനു സമീപമാണ് അപൂർവ സംഭവം നടന്നത്.

നീർനായകളും സ്രാവുകളും പലപ്പോഴും കടലിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും പരസ്പരം ആഹാരമാക്കാറില്ല. സ്രാവുകളുമായി ഏറ്റുമുട്ടുമ്പോൾ സംഭവിക്കുന്ന മറിവുമായി കരയിലേക്ക് കയറുന്ന നീർനായകൾ മിക്കവാറും മുറിവുകളിൽ അണുബാധയുണ്ടായാണ് ചാകുന്നത്. എന്നാൽ ഇവിടെ നീർനായയുടെ പിടിയിലായിരുന്നു സ്രാവ്. ഭക്ഷിക്കാനാണോ അതോ കളിക്കാനാണോ നീർനായ സ്രാവിനെ പിടികൂടിയതെന്ന് വ്യക്തമല്ല. ചിലപ്പോൾ വെറുമൊരു കൗതുകത്തിനാകാം നീർനായ സ്രാവിനെ പിടികൂടിയതെന്നാണ് ഗവേഷകരുടെ നിഗമനം.

ആദ്യമായിട്ടാണ് ഒരു നീർനായ സ്രാവിനെ പിടികൂടുന്നതെന്ന് കലിഫോർണണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മൈക്കിൾ ഡി ഹാരിസ് വ്യക്തമാക്കി. തിരണ്ടികളെയും മറ്റും ഇവ പിടികൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും സ്രാവിനെ പിടികൂടുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡോൺ ഹെൻഡേഴ്സണും ആലിസ് കാഹിലും ചേർന്നാണ് ഈ അപൂർവ ചിത്രങ്ങള്‍ പകർത്തിയത്. ജലോപരിതലത്തിലെത്തിയ നീർനായ സ്രാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നതും  മുഖത്തോടു ചേർത്തു പിടിക്കുന്നതും ഭക്ഷിക്കാൻ ശ്രമിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമായി കാണാം. അപൂർവ ചിത്രങ്ങൾ സീ ഒട്ടെർ സാവിയുടെ ട്വിറ്റര്‍ പേജിലാണ് പങ്കുവച്ചത്. 

English Summary:  sea otter pictured trying to eat a horn shark

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com