ADVERTISEMENT

ഏതാനും മാസങ്ങൾക്ക് മുൻപാണ് ഉത്തരാഖണ്ഡിലെ പ്രശസ്തമായ കോർബറ്റ് കടുവാ സങ്കേതത്തിൽ ജീവിക്കുന്ന പെൺകടുവയുടെ ശരീരത്തിൽ വേട്ടക്കാർ വച്ച കെണി കുടുങ്ങിയത്. സംഭവം വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു. എന്നാൽ കടുവയുടെ ശരീരത്തിൽ നിന്നും കെണി നീക്കം ചെയ്യാനാവില്ല എന്ന നിഗമനത്തിയിരിക്കുകയാണ് ഇപ്പോൾ വൈദ്യസംഘം. അതായത് ശേഷിക്കുന്ന കാലം മുഴുവൻ വയറിൽ കുടുങ്ങിയ കെണിയുമായി തന്നെ കടുവയ്ക്ക് ജീവിക്കേണ്ടിവരും.

ഏപ്രിലിൽ മാസത്തിലാണ് വനത്തിനുള്ളിൽ സ്ഥാപിച്ച കാമറയിൽ അസ്വാഭാവികതകളോടെ നടന്നുനീങ്ങുന്ന കടുവയുടെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. അതോടെ കടുവയെ മയക്കുവെടിവച്ച് പിടികൂടി ധേല റസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനകളിലാണ് വളയം പോലെയുള്ള കെണി കടുവയുടെ ശരീരത്തോട് ചേർന്ന് ഉറച്ചിരിക്കുന്നതായി കണ്ടെത്തിയത്. റസ്ക്യൂ സെന്ററിൽ വച്ച് തന്നെ ജൂലൈയിൽ കടുവ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം രണ്ടു കുഞ്ഞുങ്ങൾ ചത്തുപോയി. അതിനെയും ശേഷിച്ച ഒരു കുഞ്ഞിനെയും അമ്മക്കടുവ തന്നെ ഭക്ഷിക്കുകയായിരുന്നു.

ശരീരത്തിൽ ആഴത്തിൽ ഉറച്ചുപോയ നിലയിലാണ് കെണി. കെണി നീക്കം ചെയ്യാനായി ശസ്ത്രക്രിയ നടത്തേണ്ടിവന്നാൽ അത് കടുവയുടെ ജീവനുതന്നെ ആപത്ത് സൃഷ്ടിച്ചേക്കാം എന്നാണ് പരിശോധനകളിൽ നിന്നും വ്യക്തമായത്. പെൺകടുവയ്ക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും വിദഗ്ധർ വിലയിരുത്തിയിരുന്നു. മറ്റു കടുവുകളെ പോലെ സാധാരണ ജീവിതമാണ് അത് നയിക്കുന്നത്. രാജ്യത്തെ മൃഗരോഗ വിദഗ്ധർ അടങ്ങുന്ന സംഘമാണ് കടുവയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നിഗമനത്തിൽ എത്തിയത് എന്ന് ഉത്തരാഖണ്ഡ് വനംവകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനായ ഡോക്ടർ സമീർ സിൻഹ അറിയിക്കുന്നു.

Read Also: കഴുത്തിൽ മുറുകെ കടിച്ച് രാജവെമ്പാല; രക്ഷപ്പെടാൻ അടവുകൾ പയറ്റി ഉടുമ്പ്-വൈറൽ വിഡിയോ

എട്ടു വയസ്സിനടുത്താണ് കടുവയുടെ പ്രായം. ശസ്ത്രക്രിയ വേണ്ടെന്നുവച്ച സാഹചര്യത്തിൽ കടുവയെ തിരികെ കടുവാ സങ്കേതത്തിലേയ്ക്കു തന്നെ എത്തിക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.  കടുവകൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള  ഇടം ഒരുക്കിയിരിക്കുന്നതിനാലാണ് കോർബറ്റ് കടുവാ സങ്കേതം പ്രശസ്തി നേടിയത്. എന്നാൽ വനത്തിൽ വേട്ടക്കാർ കെണി സ്ഥാപിച്ചതും അതിൽ കടുവ കുടുങ്ങിയതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

കടുവാ സങ്കേതത്തിലെ ഓരോ 100 ചതുരശ്ര കിലോമീറ്ററിലും 14 ബംഗാൾ കടുവകൾ ഉണ്ടെന്നാണ് കണക്ക്. കെണിയിൽ കുടുങ്ങിയ പെൺകടുവയുടെ ദുരനുഭവം വെളിയിൽ വന്ന സാഹചര്യത്തിൽ സങ്കേതത്തിലെ മറ്റ് കടുവകളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനായി വനമേഖലയിൽ ശക്തമായ പട്രോളിങ്ങും പൊലീസ് നായകളുടെയും മെറ്റൽ ഡിറ്റക്ടറുകളുടെയും സഹായത്തോടെയുള്ള പരിശോധനകളും നടത്തിവരുന്നുണ്ടെന്ന് അധികൃതർ അറിയിക്കുന്നു.

Content Highlights: Corbett Tiger Reserve | Animal | Tiger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com