മാരുതി വാണിജ്യശൃംഖലയിലേക്ക് ടാക്സി മോഡലുകളും

Mail This Article
മാരുതി സുസുകിയുടെ വാണിജ്യ വാഹനവിൽപന ശൃംഖല വഴി ഇനി ടാക്സി കാറുകളും. ചെറിയ ട്രക്ക് ‘സൂപ്പർ ക്യാരി’ വിറ്റിരുന്ന ഔട്‌ലെറ്റുകളിൽ ടൂർ എന്നു പേരുള്ള ബേസ് വേരിയന്റ് കാറുകളും വാനുകളും കൂടി ഇനി ലഭിക്കും. ഓൾട്ടോ800 (ടൂർ ഹാച്ബാക്1), സെലറിയോ (ടൂർ ഹാച്ച്2), ഡിസയർ (ടൂർ സെഡാൻ), ഈക്കോ (ടൂർ വാൻ), എർട്ടിഗ (ടൂർ എംപിവി) എന്നിവയും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.
സൂപ്പർ ക്യാരി വാങ്ങാനെത്തുന്നതുപോലെയുള്ള സംരംഭകരാണ് ടൂർ വാഹനങ്ങൾ വാങ്ങാനെത്തുന്നവരിൽ ഭൂരിപക്ഷവും എന്ന വിലയിരുത്തലാണ് കമ്പനിയെ പുതിയ തീരുമാനത്തിലേക്കു നയിച്ചതെന്ന് മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.