ADVERTISEMENT

ബവ്ജാൻ ആർസി 5 സെഡാൻ ചൈനയിൽ പ്രദർശിപ്പിച്ചു. ചൈനീസ് വിപണിയിൽ ഈ വർഷം ഇന്റർനെറ്റ് കാർ ആർസി 5 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർനെറ്റ് കണക്റ്റുവിറ്റിയും ആഡംബര ഫീച്ചറുകളും അടക്കം വാഹനലോകത്തെ അമ്പരപ്പിക്കുന്ന നിരവധി ഫീച്ചറുകൾ ഒളിപ്പിച്ച ആർസി 5 ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് ബവ്ജാനിന്റെ പ്രതീക്ഷ.

baojun-rc5-1
Baojun RC-5

ഇന്ത്യയിലെ എംജി മോട്ടോഴ്സിന്റെ ഉടകളായ സായിക്കിന്റേയും ജിഎം മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമാണ് ബവ്ജാൻ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി ബവ്ജാൻ ആർസി 6 എന്ന സെഡാനെ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ആർസി 6 നെ കൂടാതെ ആർസി 5 എംജി എത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് വാഹനലോകം.

ബവ്ജാനിന്റെ തന്നെ ആർഎസ് 5 എന്ന ക്രോസ് ഓവർ പ്ലാറ്റ്ഫോമിലാണ് ആർസി 5ന്റെ നിർമാണം. 4650 എംഎം നീളവും 1806 എംഎം വീതിയും 1458 എംഎം ഉയരവുമുണ്ട് പുതിയ വാഹനത്തിന് 2700 എംഎമ്മാണ് വീൽ ബെയ്സ്. ചൈനീസ് വിപണിയിൽ 1.5 ലീറ്റർ. 1.5 ലീറ്റർ ടർബൊ എന്നീ പെട്രോൾ എൻജിനുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്.

English Summary: Baojun RC 5 Sedan Reveled In China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com