കുട്ടിക്കാലത്ത് കണ്ട സ്വപ്നം, ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര
Mail This Article
കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അവതാരക ലക്ഷ്മി നക്ഷത്ര. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നാണ് പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ലക്ഷ്മി പറയുന്നത്.
ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻലിമോസിൻ 330 എൽഐ എം സ്പോർട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് താരം ഗാരിജിലെത്തിച്ചത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരിസ്.
1998 സിസി പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്റാണ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
English Summary: Lakshmi Nakshathra Bought BMW 3 Series