ADVERTISEMENT

പുണെയിൽ 180 അടി താഴേയ്ക്ക് പതിച്ച ടാറ്റ ആൾട്രോസിൽ നിന്ന് യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹൈവേയിൽ നിന്ന് 180 താഴ്ചയിലുള്ള നിർമാണ മേഖലയിലേയ്ക്കാണ് യുവതി ഓടിച്ചിരുന്ന കാർ പതിച്ചത്. അപകടത്തിൽ നിസാര പരുക്കുകളോടെയാണ് യുവതി രക്ഷപ്പെട്ടത്. 

 

റോഡിൽ ബാരിക്കേഡുകൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു എന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിൽ മാറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. 

 

ടാറ്റയുടെ നിർമാണ നിലവാരമാണ് യുവതിയെ രക്ഷിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നത്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ ആദ്യ ഇന്ത്യൻ നിർമിത ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. 2020 ൽ നടന്ന ക്രാഷ് ടെസ്റ്റിൽ 17 ൽ 16.13 പോയിന്റും നേടിയാണ് ആൾട്രോസ് അഞ്ച് സ്റ്റാർ സ്വന്തമാക്കിയത്.

 

English Summary: Tata Altroz Crash And Car Falls 180 Feet Deep Diver Woman Has Miraculous Escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com