ADVERTISEMENT

ഇന്ത്യന്‍ വിപണിയില്‍ കരിസ്മയെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്. കരിസ്മ എക്‌സ്എംആര്‍ എന്നു പേരിട്ടിരിക്കുന്ന പുതു കരിസ്മ ഓഗസ്റ്റ് 29ന് വിപണിയിലെത്തും. കരിസ്മയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ തന്നെ ഹീറോ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ കരിസ്മയുടെ ഹെഡ്‌ലാംപിന്റെ ടീസര്‍ ഹീറോ തന്നെ പുറത്തുവിട്ടിരിക്കുന്നു. 

 

ഹെഡ്‌ലാംപിന്റെ അഗ്രസീവായ ഡിസൈനാണ് ടീസറിലൂടെ ഹീറോ പുറത്തുവിട്ടിരിക്കുന്നത്. 'X' രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപിന്റെ(DRL) രൂപമാണ് ടീസറിലുള്ളത്. ഡിആര്‍എല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ലോ ബീമും ഹൈ ബീമും പ്രവര്‍ത്തിക്കുകയില്ല. വെളിച്ചത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ലോ ബീമും ഹൈ ബീമും പ്രവര്‍ത്തിക്കുന്ന സംവിധാനം പുതിയ കരിസ്മയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440യില്‍ ഈ ഫീച്ചറുണ്ടായിരുന്നു. ഹീറോ മോട്ടോകോര്‍പും കൂടി ചേര്‍ന്നാണ് ഈ വാഹനം നിര്‍മിച്ചിരുന്നത്. 

 

ഹീറോ കരിസ്മ എക്‌സ്എംആറിന്റെ നേരത്തെ പുറത്തുവന്ന ടീസറില്‍ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ രൂപവും പുറത്തുവിട്ടിരുന്നു. സ്പ്ലിറ്റ് സീറ്റുള്ള വാഹനത്തിന് സ്‌കൂപ്ഡ് ഔട്ട് ഡിസൈനാണ് നല്‍കിയിട്ടുള്ളത്. പിന്നിലേക്കായാണ് കാലുവെക്കാനുള്ള ഫൂട്ട് പെഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മെലിഞ്ഞ ടെയില്‍ ലാംപും കൂര്‍ത്ത പിന്‍ഭാഗവുമാണ് ഹീറോ കരിസ്മക്കുള്ളത്. 

 

മഞ്ഞ നിറത്തിലും പുതിയ കരിസ്മ എക്‌സ്എംആര്‍ പുറത്തിറങ്ങും. പഴയ കരിസ്മയും മഞ്ഞ നിറത്തില്‍ വിപണിയിലെത്തിയിരുന്നു. ചുവപ്പു നിറത്തിലും പുതിയ കരിസ്മ ലഭ്യമാണ്. പുതിയ 210സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരിസ്മ എക്‌സ്എംആറിലുള്ളത്. 25bhp കരുത്തും പരമാവധി 30Nm ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. 6 സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും ഹീറോ കരിസ്മക്കുണ്ടാവുക. 

 

English Summary: 2023 Hero Karizma ZMR 210 To Launch on Aug 29

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com