ADVERTISEMENT

ജൂലൈ അഞ്ചിനാണ് ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിളായ ഫ്രീഡം 125 ബജാജ് പുറത്തിറക്കുന്നത്. മറ്റു 125 സിസി മോട്ടർ സൈക്കിളുകള്‍ക്കില്ലാത്ത നിരവധി സവിശേഷതകളുള്ള ഫ്രീഡം 125 സവിശേഷമായ ഡിസൈനിലാണ് പുറത്തിറക്കിയിരിക്കുന്നത്. സിഎന്‍ജിയിലും പെട്രോളിലും ഓടുന്ന ഫ്രീഡം 125വിനെ ചൊല്ലി നിരവധി സംശയങ്ങള്‍ ഇപ്പോഴും ഉപഭോക്താക്കള്‍ക്കുണ്ട്. പൊതുവിലുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ. 

bajaj-freedom-3

വില

സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങുന്നുവെന്നു കേട്ടപ്പോള്‍ തന്നെ ഭൂരിഭാഗത്തിന്റേയും ചോദ്യം എത്ര വിലയാവുമെന്നതായിരുന്നു. ഒരു ലക്ഷത്തിനോടു ചേര്‍ന്നാണ് ബജാജ് തങ്ങളുടെ ഫ്രീഡം 125വിന് വിലയിട്ടിരിക്കുന്നത്. അടിസ്ഥാന മോഡലായ ഡ്രമ്മിന് 95,000 രൂപയാണ് വില. മിഡ് സ്‌പെക് ഡ്രം എല്‍ഇഡിക്ക് 1.05 ലക്ഷം രൂപയും ഉയര്‍ന്ന മോഡലായ ഡിസ്‌ക് എല്‍ഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് വില. ബജാജിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഫ്രീഡം 125 ബുക്ക് ചെയ്യാനാവും. 

bajaj-freedom-2

സിഎന്‍ജിയിലും സ്റ്റാര്‍ട്ട് ചെയ്യാമോ?

തീര്‍ച്ചയായും, പൂര്‍ണമായും സിഎന്‍ജി മോഡില്‍ ഫ്രീഡം 125 സ്റ്റാര്‍ട്ടു ചെയ്യാനാവും. ഇടവേളകളില്‍ സിഎന്‍ജിയില്‍ നിന്നും പെട്രോളിലേക്ക് മാറിക്കൊണ്ട് മികച്ച പ്രകടനം ഉറപ്പിക്കാനും ഫ്രീഡം 125വിന് സാധിക്കും. 

വേഗം

ഫ്രീഡം 125ന്റെ ഉയര്‍ന്ന വേഗം സിഎന്‍ജി മോഡില്‍ മണിക്കൂറില്‍ 90.4 കിലോമീറ്ററാണെന്ന് ബജാജ് സാക്ഷ്യപ്പെടുത്തുന്നു. ഇനി പെട്രോളിലേക്കു മാറിയാല്‍ പിന്നെയും വേഗം കൂടി. പെട്രോള്‍ മോഡില്‍ മണിക്കൂറില്‍ 93.4 കി.മീ ആണ് പരമാവധി വേഗം. 

bajaj-freedom-1

റീ സര്‍ട്ടിഫിക്കേഷന്‍

സിഎന്‍ജി ടാങ്കുകള്‍ നിശ്ചിത കാലത്തിനു ശേഷം റീ സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. സിഎന്‍ജി ഉപയോഗിക്കുന്ന കാറുകളുടെ സിഎന്‍ജി ടാങ്കുകള്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് റീസര്‍ട്ടിഫൈ ചെയ്യേണ്ടത്. അതേസമയം ഫ്രീഡം 125 ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും റീസര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. ഇതിന്റെ നടപടിക്രമങ്ങല്‍ ഡീലര്‍മാര്‍ പൂര്‍ത്തിയാക്കിതരുമെന്നാണ് ബജാജ് നല്‍കുന്ന ഉറപ്പ്. 

ഇന്ധനക്ഷമത

എയര്‍ കൂള്‍ഡ്, 125 സിസി സിംഗിള്‍ സിലിണ്ടര്‍ സ്ലോപ്പര്‍ എന്‍ജിനാണ് ഫ്രീഡം 125വിന്റെ കരുത്ത്. 8,000 ആര്‍പിഎമ്മില്‍ 9.5 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 9.7 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 330 കി.മീ റേഞ്ചാണ് ബജാജിന്റെ വാഗ്ദാനം. സിഎന്‍ജി ഒരു കിലോഗ്രാമിന്‍ 102 കി.മീയും പെട്രോളിന് 65 കി.മീയും ലഭ്യമാവുമെന്നാണ് ബജാജ് അറിയിക്കുന്നത്. രണ്ട് കിലോഗ്രാം കൊള്ളുന്ന സിഎന്‍ജി ടാങ്കും രണ്ട് ലീറ്റര്‍ കൊള്ളുന്ന പെട്രോള്‍ ടാങ്കുമാണ് വാഹനത്തിലുള്ളത്. 

bajaj-freedom-3

പ്രകടനം

പ്രകടത്തില്‍ സിഎന്‍ജിയിലും പെട്രോളിലും കാര്യമായ വ്യത്യാസമുണ്ടാവുമോ എന്നതായിരിക്കും മറ്റൊരു പ്രധാന സംശയം. അങ്ങനെയില്ലെന്നതാണ് ഉത്തരം. പെട്രോളില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 80 കി.മീ വേഗത്തിലേക്കെത്താന്‍ 15.44 സെക്കന്‍ഡും സിഎന്‍ജിയില്‍ 18.04 സെക്കന്‍ഡും വേണം. പെട്രോളിന് 2.5 സെക്കന്‍ഡിന്റെ മുന്‍തൂക്കം. 

വാറണ്ടി

അഞ്ച് വര്‍ഷം അല്ലെങ്കില്‍ 75,000 കി.മീ ആണ് ബജാജ് ഫ്രീഡം 125 വിന്റെ വാറണ്ടി. 5000 കി.മീ കൂടുമ്പോഴാണ് വാഹനം സര്‍വീസ് ചെയ്യേണ്ടത്. 

Bajaj Freedom 125
Bajaj Freedom 125

ബ്ലൂടൂത്ത്

മൂന്നു മോഡലുകളിലും ബ്ലൂടൂത്ത് കണക്ടിവിറ്റിയില്ല. ഉയര്‍ന്ന മോഡലായ ഡിസ്‌ക് എല്‍ഇഡിയില്‍ മാത്രമാണ് ബ്ലൂടൂത്ത് ലഭ്യമായിട്ടുള്ളത്. സ്റ്റാന്‍ഡേഡ് മിഡ് സ്‌പെക് വേരിയന്റുകളില്‍ ചെറിയ എല്‍സിഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 

English Summary:

Bajaj Freedom 125: Your Questions Answered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com