ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഹനത്തിന്റെ എൻജിനടക്കമുള്ള ഘടകങ്ങൾക്കു നൽകുന്ന പരിഗണനയും പരിപാലനവും ടയറുകൾക്കും നൽകണം. മികച്ച ഇന്ധനക്ഷമതയും യാത്രാസുഖവും വളവുകളിലെ നിയന്ത്രണവുമൊക്കെ നല്ല കണ്ടീഷനിലുള്ള ടയറുകൾക്കേ നൽകാൻ കഴിയൂ.

ടയറിന്റെ ആയുസ്സ്

ടയറിന് എത്ര വർഷം ആയുസ്സുണ്ട്? തേഞ്ഞു തീരുന്നതുവരെയെന്നാണ് പൊതുവേ കേൾക്കുന്ന ഉത്തരം. അല്ല, 5 വർഷമാണ് ടയറിന്റെ സാധാരണ ആയുസ്സ്. അഞ്ചു വർഷം ഓടിക്കഴിഞ്ഞ ടയർ കഴിവതും ഉപയോഗിക്കാതിരിക്കുക. എത്ര കിലോമീറ്റർ കിട്ടി എന്ന ചോദ്യവും മിക്കവരും ചോദിക്കാറുണ്ട്. ഇത് വാഹനം ഓടുന്ന റോഡിനെ അനുസരിച്ചിരിക്കും. സാധാരണ ഒരു ടയറിനു നമ്മുടെ റോഡിൽ 50,000 കിലോമീറ്റർ വരെ കിട്ടാറുണ്ട്. എന്നാൽ, മലകളുള്ള മേഖലകളിൽ ഒ‍ാടുന്ന വാഹനത്തിൽ അത്ര കാലം കിട്ടില്ല. സിറ്റിയിലോടുന്ന വാഹനത്തിനും ഹൈവേയിലോടുന്നതിനും കണക്ക് വീണ്ടും വ്യത്യസ്തമായിരിക്കും.

ടയറും എയറും

ടയറിന്റെ ജിവവായുവാണ് അതിനുള്ളിലെ എയർ. കമ്പനി നിർദേശിക്കുന്ന അളവിൽ എയർ നിറയ്ക്കുക. അതു നിലനിർത്തുക. ഒ‍ാട്ടത്തിനിടയിലാണ് പലരും ടയർ പ്രഷർ പരിശോധിക്കുക. അപ്പോൾ ടയറിനുള്ളിലെ മർദം കൂടുതലായിരിക്കും. കമ്പനി പറയുന്ന എയർ പ്രഷർ ടയർ തണുത്തിരിക്കുന്ന അവസ്ഥയിലേതാണ്. കുറച്ചു ദൂരം ഒ‍ാടിക്കഴിയുമ്പോൾ ടയർ ചൂടായി അതിനുള്ളിലെ എയർ വികസിക്കും. അപ്പോൾ എയർ പ്രഷർ ചെക്ക് ചെയ്താൽ കൂടുതലേ കാണിക്കൂ. ടയറിൽ കഴിവതും നൈട്രജൻ നിറയ്ക്കുക. നൈട്രജൻ പെട്ടെന്നു ചൂടാകില്ല. ഇത് റബറിനു കൂടുതൽ ലൈഫ് നൽകും. നൈട്രജൻ നിറച്ച ടയറിൽ സാധാരണ എയറും നിറയ്ക്കാം. ടയറിനു പ്രശ്നമൊന്നുമില്ല. പക്ഷേ, നൈട്രജന്റെ ഗുണം ലഭിക്കില്ല എന്നുമാത്രം.

ടയർ എപ്പോൾ മാറണം

തേഞ്ഞു നൂലു തെളിയുമ്പോഴല്ല ടയർ മാറേണ്ടത്. ടയറിൽതന്നെ അതിന്റെ മാർക്ക് നൽകിയിട്ടുണ്ട്. ടയർ ട്രെഡിനിടയിൽ ഗ്രൂവ്സിൽ സൂക്ഷിച്ചു നോക്കിയാൽ ട്രെഡ് വെയർ ഇൻഡിക്കേറ്റർ കാണാം. ഇത് പുറത്തു കാണുന്ന തരത്തിൽ ടയർ തേഞ്ഞിട്ടുണ്ടെങ്കിൽ മാറാൻ സമയമായി എന്നർഥം.

വീൽ ബാലൻസിങ്

എല്ലാ 10,000 കിലോമീറ്ററിലും ഇതു ചെയ്യണം. സ്റ്റിയറിങ് വീലിൽ വിറയൽ അനുഭവപ്പെടുന്നത് വീലിന്റെ ബാലൻസിങ് ശരിയല്ലാതാകുമ്പോഴാണ്. റോഡിലെ റിഫ്ലക്ടേഴ്സിൽ കയറ്റി വാഹനം ഓടിക്കാതിരിക്കുക. സ്ഥിരമായി അങ്ങനെ ഓടിച്ചാൽ വീലിന്റെ ബാലൻസിങ് നഷ്ടമാകും. വീൽ ബാലൻസിങ് നഷ്ടമായ വാഹനം വീണ്ടും ഓടിച്ചാൽ അത് സസ്പെൻഷൻ ബുഷിനും ബെയറിങ്ങിനുമൊക്കെ തകരാർ വരുത്താൻ ഇടയാക്കും.

ടയർ റൊട്ടേഷൻ

വീൽ ബാലൻസിങ് ചെയ്യുമ്പോൾ ടയർ റൊട്ടേഷനും കൂടി ചെയ്യുക. മുന്നിലെ ടയർ പിന്നിലേക്കും പിന്നിലേത് മുന്നിലേക്കും മാറ്റിയിടുക. നാലു ടയറും ഒരുപോലെ തീരണമെങ്കിൽ ബാലൻസിങ്ങിനൊപ്പം റൊട്ടേഷനും ചെയ്യണം. രണ്ടെണ്ണം ഇടയ്ക്കു മാറി പുതിയത് ഇടുന്നതിനെക്കാളും നല്ലത് നാലെണ്ണം ഒരുപോലെ തീർന്നു മാറുന്നതാണ്. ഇനിയിപ്പോൾ രണ്ടെണ്ണം മാറിയാൽ പുതിയ ടയറുകൾ പിന്നിൽ ഇടുക. കാരണം, പിറകിലാണ് നല്ല ഗ്രിപ്പ് വേണ്ടത്.

വീൽ അലൈൻമെന്റ്

സിറ്റി ഹൈവേ യാത്രകൾ മാത്രമുള്ള വാഹനത്തിന് 5000 കിലോമീറ്റർ കൂടുമ്പോൾ അലൈൻമെന്റ് ചെക്ക് ചെയ്യണം. എന്നാൽ, കുഴികൾ കൂടുതലുള്ള മോശം റോഡിൽ ഓടിക്കുന്ന വാഹനത്തിന്റെ വീൽ അലൈൻമെന്റ് അയ്യായിരത്തിനു മുൻപേ ചെയ്യണം.

നേർറോഡിൽ ഓടിക്കുമ്പോൾ വാഹനത്തിന് ഏതെങ്കിലും ഒരു വശത്തേക്കു വലിവ് അനുഭവപ്പെടുകയാണെങ്കിൽ അലൈൻ‌മെന്റ് പോയെന്നു മനസ്സിലാക്കാം. വീൽ അലൈൻമെന്റ് ചെയ്തില്ലെങ്കിൽ ടയറിന്റെ തേയ്മാനം പലതരത്തിലാകും. ടയർ വെട്ടിത്തേയുന്നത് അലൈൻ‌മെന്റ് പോയതിന്റെ ലക്ഷണമാണ്.

അലൈൻമെന്റ് പോയാൽ ടയറിന്റെ കറക്കം ശരിയായി നടക്കില്ല. അത് ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കും. ടയറിന്റെ ലൈഫ് കുറയും, റൈഡിങ് കംഫർട്ട് കുറയും, ബുഷ്, ബയറിങ് തുടങ്ങിയവയ്ക്കു തകരാറും വരാം. അലൈൻമെന്റ് ചെയ്തതിനുശേഷം റിപ്പോർട്ട് വാങ്ങാൻ മറക്കരുത്. അലൈൻമെന്റ് ചെയ്യുന്നതിനു മുൻപത്തെ റീഡിങ്ങും ചെയ്തതിനുശേഷമുള്ള റീഡിങ്ങും അതിൽ കൃത്യമായി അറിയാൻ കഴിയും.

English Summary:

Maximize Tyre Life: The Ultimate Guide to Tyre Care & Maintenance

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com