ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

റോൾസ് റോയ്സിന്റെ ആഡംബരത്തെ തന്റെ യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുന്നു വിവേക് ഒബ്‌റോയ്. കള്ളിനാൻ ബ്ലാക്ക് ബാഡ്ജ് ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്‌റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പല രൂപത്തിലും വലുപ്പത്തിലുമാണ് വിജയം കടന്നുവരിക. ഇന്ന് ഇങ്ങനെയാണ്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ നിമിഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഏറെ നന്ദി എന്നർത്ഥമാക്കുന്ന വരികൾ കുറിച്ചാണ് വിവേക് ഒബ്‌റോയ് തന്റെ ആഹ്ളാദത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ആഡംബര എസ് യു വി യുടെ ഡെലിവറി താരം സ്വീകരിച്ചത് തന്റെ ദുബൈയിലെ വസതിയിൽ വച്ചായിരുന്നു. പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്നതിനായി വിവേക് ഒബ്‌റോയ്‌ക്കൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ എല്ലാവരും ചേർന്ന് പുതുവാഹനത്തിൽ യാത്ര പോകുന്നതും താരം പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. 

ആഡംബരത്തിലും പെർഫോമൻസിലും സമാനതകളില്ലാത്ത റോൾസ് റോയ്സിന് കള്ളിനാനു കരുത്തു പകരുന്നത് 6.75 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി12 എൻജിനാണ്. 600 എച്ച് പി യാണ് പവർ, 900 എൻ എം ആണ് ടോർക്ക്. എസ് എഫ് സോഴ്സ്ഡ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. വാഹനലോകത്തെ ഈ ആഡംബര രാജന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.0 സെക്കൻഡുകൾ മാത്രം മതിയാകും. ഉയർന്ന വേഗം 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സിൽവർ ഷെയ്ഡാണ് വാഹനത്തിനായി വിവേക് ഒബ്‌റോയ് തിരഞ്ഞെടുത്തിരിക്കുന്നത്. 12.25 കോടി രൂപയാണ് കള്ളിനാൻ ബ്ലാക്ക് ബാഡ്ജിനു വില വരുന്നത്.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com