ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തികച്ചും വ്യത്യസ്തമാണ് നെടുനീളന്‍ ആഢംബര കാറുകളായ ലിമോസിനുകളുടെ ലോകം. യാത്രികര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുടെ ധാരാളിത്തമുള്ളവയാണ് ഇത്തരം ലിമോകള്‍. ലോകത്തിന്റെ പലഭാഗത്ത് പലകാലത്ത് തികച്ചും വ്യത്യസ്തങ്ങളായ ലിമോസിനുകള്‍ പിറവിയെടുത്തിട്ടുണ്ട്. ആരെയും അതിശയിപ്പിക്കുന്നതാണ് അവയുടെ പ്രത്യേകതകള്‍.

പത്ത് ചക്രമുള്ള സെന്റിപേഡ്

citroen-mille-pattes

ലോകത്തെ ഏറ്റവും വ്യത്യസ്തമായ ലിമോസിനുകളുടെ പട്ടികയെടുത്താല്‍ മുന്നില്‍ നില്‍ക്കും മിഷേലിന്‍ സിട്രിയോണിന്റെ സെന്റിപേഡ്. പത്തു ചക്രത്തിലോടുന്ന ഈ കൂറ്റന്‍ കാറിന് മണിക്കൂറില്‍ 177 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാൻ ശേഷിയുണ്ട്. മിഷേലിന്റെ ചരക്കുവാഹനങ്ങളുടെ ടയര്‍ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു ആ കൂറ്റന്‍ വാഹനം നിര്‍മിച്ചത്. സെന്റിപേഡിന് ഉള്ളിലായിരുന്നു പരീക്ഷിക്കേണ്ട ടയറിന്റെ സ്ഥാനമെന്നതും പ്രത്യേകതയാണ്. ഏതാണ്ട് 23 അടി നീളമുള്ള വാഹനത്തിലെ പ്രത്യേക ടെസ്റ്റിംങ് ഗിയര്‍ ഉപയോഗിച്ചാണ് ഈ ചക്രം പരീക്ഷിച്ചിരുന്നത്. 

ജെറ്റ് വിമാനത്തില്‍ നിന്നൊരു ലിമോ

limo-jet-1

റോഡിലോടുന്ന ജെറ്റ് വിമാനമാണ് ലിയര്‍മോസിന്‍ എന്ന് വിളിപ്പേരുള്ള ഈ ലിമോ. ഏതാണ്ട് 42 അടി നീളവും എട്ട് അടി വീതിയുമുള്ള ഈ വാഹനം അടുത്തിടെ ലേലത്തില്‍ വച്ചിരുന്നു. അപ്പോള്‍ വിവരിച്ചിരുന്ന പ്രത്യേകതകളിലൊന്ന് ആവശ്യമെങ്കില്‍ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തിലും ഈ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കും എന്നായിരുന്നു. 

പരന്ന ലിമോ...

sideway-limo

നെടു നീളത്തിലുള്ള ആഢംബര വാഹനമെന്ന ലിമോസിനുകളുടെ നിര്‍വചനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ പരന്ന ലിമോ. പല ലിമോ പ്രേമികളും ഈ വാഹനത്തെ ലിമോയായി പോലും കൂട്ടിയിട്ടില്ല. എങ്കിലും ഏറ്റവും വ്യത്യസ്തമായ വാഹനങ്ങളുടെ പട്ടികയിലുണ്ട് ഈ വാഹനം. രണ്ട് സുസുക്കി കാറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 

ഭീകരരൂപമോ കലാവിരുതോ?

limo

ഒറ്റനോട്ടത്തില്‍ ഒരു വിന്റേജ് കാറും സെഡാനും കൂട്ടിച്ചേര്‍ത്ത രൂപമാണ് ഈ ലിമോക്ക്. മുന്‍ഭാഗം മുതല്‍ ഡ്രൈവറുടെ ഭാഗം വരെ മനോഹരമായ ഈ വാഹനത്തിന്റെ യാത്രക്കാര്‍ക്കുള്ള ഭാഗമാണ് വ്യത്യസ്തം. ഏച്ചുകെട്ടിയ ഒരു കൂടാരം പോലെ തോന്നിപ്പിക്കുന്നതാണ് യാത്രക്കാര്‍ക്കുള്ള പിന്‍ഭാഗം.

എക്കാലത്തേയും വലിയ ലിമോ

the-american-dream-limo

ഇതുവരെ നിര്‍മിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും നീളമേറിയ ലിമോയുടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡ് നേടിയിട്ടുണ്ട് ഈ അമേരിക്കന്‍ ഡ്രീം. ഹോളിവുഡിലെ കാര്‍ കസ്റ്റമൈസര്‍ ജേ ഓര്‍ബെര്‍ഗാണ് 1976ല്‍ കാഡിലാക് എല്‍ഡോറഡോയില്‍ ഈ ലിമോയെ തീര്‍ത്തത്. ഏതാണ്ട് 100 അടി നീളമുള്ള ഈ ലിമോയില്‍ ചെറു ഹെലിപാഡ് മുതല്‍ ഹോട്ട് ടബ് വരെയുണ്ടായിരുന്നു. ഇരട്ട എൻജിനും 26 ചക്രങ്ങളുമുണ്ടായിരുന്ന ഈ വാഹനം നിയന്ത്രിക്കാന്‍ രണ്ട് ഡ്രൈവര്‍മാര്‍ ആവശ്യമായിരുന്നു. 2000ത്തോടെ സ്ഥിരമായി പാര്‍ക്കിങ് സ്ഥലത്തേക്ക് മാറിയ ഈ ലിമോ തുരുമ്പെടുക്കുകയായിരുന്നു. ഇന്റീരിയറിലും ബോഡിയിലും നാശങ്ങളുണ്ടായി. പിന്നീട് ന്യൂയോര്‍ക്കിലെ ഓട്ടോസിയം ഈ അമേരിക്കന്‍ ഡ്രീമിനെ ഏറ്റെടുക്കുകയായിരുന്നു. ഈ കാര്‍ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

എവിടെയും ഓടും സ്‌നോകാറ്റ്

വലുപ്പ കൂടുതൽ കാരണം സാധാരണ റോഡുകളിൽ ഓടിക്കാന്‍ പ്രയാസമുള്ള വാഹനങ്ങളാണ് ലിമോകള്‍. എന്നാല്‍ ഈ സ്‌നോകാറ്റ് ലിമോ ആളിത്തിരി വ്യത്യസ്തനാണ്. ടാങ്കുകളുടേതിന് സമാനമായ ട്രാക്കുകളാണ് ചക്രങ്ങള്‍ക്കു പകരമായി ഈ ലിമോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് 6000 ഡോളര്‍ മാത്രമായിരുന്നു അവസാനമായി ലേലത്തില്‍ വച്ചപ്പോള്‍ ഈ വാഹനത്തിന് ഇട്ടിരുന്ന വില. 

ബ്രൂണെയ് സുല്‍ത്താന്റെ ലിമോ

24 ക്യാരറ്റ് സ്വര്‍ണം പൂശിയ റോള്‍സ് റോയ്‌സ് ലിമോയാണ് ബ്രൂണെയ് സുല്‍ത്താന്റേത്. റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍ 2വിലാണ് ഈ വാഹനം നിര്‍മിച്ചെടുത്തിരിക്കുന്നത്. സുല്‍ത്താന്റെ വിവാഹ ദിവസത്തില്‍ ഉപയോഗിച്ചിരുന്ന ഈ വാഹനത്തിന് 14 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 101 കോടി രൂപ) മൂല്യം കണക്കാക്കുന്നത്. 

നീട്ടിവലിച്ച ഡിലോറിയന്‍

delorean-dmc-12-limousine

ഒറ്റനോട്ടത്തില്‍ ഇതൊരു ഫോട്ടോഷോപ്പില്‍ നിര്‍മിച്ചെടുത്ത വാഹനമാണോ എന്ന് തോന്നുമെങ്കിലും അതല്ല സത്യം. ഡിലോറിയന്‍ ഡിഎംസി 12വില്‍ നിര്‍മിച്ച ലിമോയാണിത്. എക്കാലത്തേയും മികച്ച ലിമോകളിലൊന്നാണിതെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ഡിലോറിയനുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. ഡിലോറിയന്‍ വാഹനങ്ങള്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നതില്‍ അഗ്രഹണ്യനായ റിച്ച് വെയ്‌സെനലാണ് ഈ ലിമോക്ക് പിന്നില്‍.

പോഷെയുടെ ലിമോ

ആരെയും അമ്പരപ്പിക്കുന്ന ലളിത സുന്ദര ഡിസൈനാണ് പോഷെയുടെ പനാമെറയില്‍ തീര്‍ത്ത ഈ ലിമോക്ക്. എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമാണിത്. വെറും ആറ് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലേക്ക് പറപ്പിക്കാന്‍ സാധിക്കുമെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയായിരുന്നു. ജര്‍മന്‍ കമ്പനിയായ സ്‌ട്രെച്ച്കാര്‍സ് ആണ് ഈ ലിമോ നിര്‍മിച്ചത്.

ജാപ്പനീസ് വൈദ്യുതി ലിമോ

kazz

ജപ്പാനിലെ കെയോ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഈ വൈദ്യുതിയിലോടുന്ന ലിമോക്ക് പിന്നില്‍. എട്ട് പേരെ കൊള്ളുന്ന 22 അടി നീളമുള്ള ഈ വാഹനത്തില്‍ എട്ട് ചക്രങ്ങളാണുള്ളത്. KAZZ (Keio Advanced Zero-emission Vehicle) എന്നായിരുന്നു ഈ വാഹനത്തിന് വിദ്യാര്‍ഥികള്‍ ഇട്ട പേര്. ലിമോകള്‍ക്കിടയില്‍ നിന്നും വന്ന് സ്വന്തമായി റെക്കോർഡ് നേടിയ ചരിത്രവും KAZZ നുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ വൈദ്യുതി വാഹനമെന്ന റെക്കോർഡാണ് 2003ല്‍ ഈ വാഹനം നേടിയത്.

ഫെരാരിക്കുമുണ്ട് ലിമോ

Ferrari F430

ഫെരാരിയോടുള്ള ഇഷ്ടം മൂലം മൈക്ക് പെറ്റിപാസാണ് ഈ ലിമോ നിര്‍മ്മിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഫെരാരി ലിമോ നിര്‍മിച്ചത്. ബ്രിട്ടനിലാണ് ഈ വാഹനം വാടകയ്ക്ക് നല്‍കിയിരുന്നത്. 

ബാറ്റ്‌മൊബൈല്‍ ലിമോ

batmobile

ലിമോകള്‍ക്കിടയിലെ വ്യത്യസ്ത വാഹനമാണ് ഈ ബാറ്റ്‌മൊബീല്‍ ലിമോ. 1989ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ ചിത്രത്തില്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നാണ് ഈ ലിമോ നിര്‍മിച്ചത്. 2012 നിര്‍മിച്ച ഈ വാഹനത്തിന് 4.2 മില്യണ്‍ ഡോളറാണ് (ഏകദേശം 30.56 കോടി രൂപ) വില കണക്കാക്കുന്നത്.

English Summary: Most Exceptional Limos In World

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com