Activate your premium subscription today
Friday, Apr 18, 2025
എസ്യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
അര ലക്ഷം നെക്സോൺ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയൊട്ടാകെ ഇറങ്ങിയെങ്കിൽ അതിൽ പതിനായിരത്തിലധികം കേരളത്തിലാണോടുന്നത്. ടാറ്റ കേരളത്തിന്റെ സ്വന്തം കാറാണെന്ന പരസ്യപ്രചരണങ്ങൾ എത്ര സത്യസന്ധം. നെക്സോൺ ഇലക്ട്രിക് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ നെക്സോൺ.ഇവി എന്ന പേരിൽ പുനർജനിക്കുമ്പോൾ ഈ സ്നേഹം അധികരിക്കാനാണു
ആറു കൊല്ലം മുമ്പ് ആദ്യമായി കാണുമ്പോഴും പുതുപുത്തൻ ആടയാഭരണങ്ങളിൽ ഇന്നലെ വീണ്ടും കണ്ടപ്പോഴും നിന്നെപ്പറ്റി ഒന്നേ പറയാനുള്ളൂ; കാലത്തിനു മുമ്പേ ഓടുന്നവൾ. നിനക്ക് ഓർമയുണ്ടാകുമോ? മൂന്നാറിലായിരുന്നു നമ്മുടെ ആദ്യ സമാഗമം. ടാറ്റാ മോട്ടോഴ്സിന്റെ പ്രഥമ ചെറു എസ്യുവി നെക്സോൺ മാധ്യമ ഡ്രൈവ് അവിടെയായിരുന്നല്ലോ.
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്റ്റോസ്, ഫോക്സ്വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ... ഇത്രയും വാഹനങ്ങൾ നിറഞ്ഞു നില്ക്കുന്ന വിഭാഗം. സെഡാനുകളെ പിന്തള്ളി മുന്നേറുന്ന ഈ ചെറു എസ്യുവി വിഭാഗത്തിലെ ആദ്യജാതൻ
സെൽറ്റോസ്, ക്രേറ്റ, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, കുഷാക്, ടൈഗൂൺ, ഉടൻ വിപണിയിലെത്തുന്ന ഹോണ്ട എലിവേറ്റ്... മിഡ് സൈസ് എസ്യുവി വിപണിയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി മോഡലുകളുണ്ട്. കനത്ത മത്സരം നടക്കുന്ന വിഭാഗത്തിലേക്ക് എത്തിയ ഏറ്റവും പുതിയ മോഡലാണ് സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ്. കിയയുടെ ഇന്ത്യയിലെ
ജിപ്സിയെ ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചപ്പോൾ മുതൽ ജിംനി എന്നുവരും എന്ന ആകാംക്ഷയിലായിരുന്നു വാഹനലോകം. 2018ൽ രാജ്യാന്തര വിപണിയിൽ ജിംനിയുടെ നാലം തലമുറ പുറത്തിറങ്ങിയപ്പോഴും കയറ്റുമതിക്കായി ഇന്ത്യയിൽ നിർമാണം ആരംഭിച്ചപ്പോഴും ആകാംക്ഷ വർധിച്ചു. 3 ഡോർ ഇല്ല, പകരം 5 ഡോർ വാഹനമായിരിക്കുമെന്ന് അറിഞ്ഞപ്പോൾ
കാറിനെ എസ്യുവിയായും എസ്യുവിയെ കാറായും മാറ്റിമറിക്കാനുള്ള മാരുതിയുടെ അതുല്യ മികവിനു തെളിവായി ഫ്രോങ്സ്. 10 കൊല്ലത്തോളമായി കാറായി മാത്രം ഓടുന്ന ബലേനോയ്ക്ക് ഇപ്പോഴിതാ ഒരു എസ്യുവി ജന്മം. വെറുമൊരു എസ്യുവിയല്ല, വിപണിയിലിന്നുള്ള ഏതു മിനി എസ്യുവിയെയും വെല്ലുവിളിക്കാൻ തക്ക കരുത്തുള്ള മിനി എസ്യുവി
ഇന്ത്യയിലെ പ്രഥമ ലക്ഷണമൊത്ത ഇലക്ട്രിക് കാറായി ഇ സി 3 പിറന്നു. 10 ലക്ഷം രൂപയ്ക്കടുത്ത് പ്രതീക്ഷിക്കുന്ന വിലയും മിനി എസ്യുവിയുടെ പത്രാസും ആരും കൊതിക്കുന്ന രൂപഭംഗിയും പ്രശസ്തമായ ഫ്രഞ്ച് ‘മാജിക് കാർപറ്റ്’ യാത്രാസുഖവുമായി ഇ സി 3. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ശരാശരി മലയാളിയുടെ ‘ഫ്രഞ്ചോർമകൾ’ മാഹിയും
മധ്യനിര ഡീസൽ എസ് യു വികളുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്. ഒരു ലീറ്റർ പെട്രോളിൽ 28 കിലോമീറ്റർ. പെട്രോളിന്റെ സൗമ്യത, ശക്തി, ലാളിത്യം. വിലയോ സമാന ഡീസൽ മോഡലിനെക്കാൾതെല്ലു കുറവ്. ഹൈബ്രിഡിന്റെ ധനതത്വശാസ്ത്രം ഹൈബ്രിഡാണോ ഡീസലിലും ലാഭം? ഹൈറൈഡറിനു സമാനമായ രണ്ട് ഡീസൽ എസ്യുവികൾ
Results 1-10 of 55
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.