ഫോക്സ് വാഗന് പുതിയ ലോഗോ

Mail This Article
ബർലിൻ∙ ജർമൻ വാഹന നിർമ്മാണ കമ്പനിയായ ഫോക്സ് വാഗന് പുതിയ ലോഗോ. നിലവിലെ ലോഗോയിൽ അൽപം പരിഷ്കാരം വരുത്തിയാണ് നവാഗതന്റെ വരവ്. V-W എന്നീ അക്ഷരങ്ങളിലുള്ള പുതിയ ലോഗോ വളരെ മികച്ചതായിരിക്കും. അക്ഷരങ്ങൾ ചെറുതും ഇടുങ്ങിയതും ചുറ്റുമുള്ള വൃത്തം മുമ്പത്തേക്കാൾ മികച്ചതുമായിരിക്കും. കൂടാതെ W എന്ന അക്ഷരത്തിന്റെ താഴ്ഭാഗം വൃത്തത്തിൽ സ്പർശിക്കുന്നില്ല.

പുതിയ ലോഗോ ഡിജിറ്റലായി മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകമെമ്പാടും ഇനി ഫോക്സ് വാഗൻ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങളിലും പുതിയ ലോഗോ ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 1937 ലാണ് കമ്പനി ആദ്യമായി ലോഗോ വാഹനങ്ങളിൽ ഉപയോഗിച്ചത്. നിലവിലുള്ള ലോഗോ 2012ലാണ് പരിഷ്കരിച്ചത്.