ADVERTISEMENT

ലണ്ടൻ ∙ കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 14 വരെ കെന്റിലെ മെഡ്‍വേ ഹിന്ദു മന്ദിറില്‍ വച്ച് ഭക്തിസാന്ദ്രമായി നടത്തുന്നു. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ജില്ലിങ്ങമിൽ ഉള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന   കലിയുഗവരദനായ അയ്യപ്പ സ്വാമിയെ കൺനിറയെ തൊഴാനും അനുഗ്രഹം നേടാനും നിരവധി ഭക്തരാണ് എത്തുന്നത്. ഈ വർഷവും മണ്ഡലകാലം മുഴുവൻ ശനിയാഴ്ചകളിൽ അയ്യപ്പ പൂജയും മറ്റുള്ള ദിവസങ്ങളിൽ അയ്യപ്പ വിളക്കും നടക്കുന്നുണ്ട്. 

 

മണ്ഡല കലാരംഭവും നടതുറപ്പും നവംബർ 17നു വൈകിട്ട് അഞ്ചു മുതൽ ഒൻപതു വരെ വിശേഷാൽ അയ്യപ്പ പൂജയോടുകൂടി നടത്തം. ഈ ദിവസം ശരത് ചന്ദ്രൻ സോപാന സംഗീതം അയ്യപ്പ സ്വാമിക്കായി സമർപ്പിക്കുന്നു. പ്രതിഷ്‌ഠാദിന വാർഷികം നടക്കുന്ന ഡിസംബർ മൂന്നിനു രാവിലെ ആറു മുതൽ രാത്രി 9 വരെ വിശേഷാൽ പൂജകളും മറ്റു കർമങ്ങളും അയ്യപ്പ പൂജയും ഉണ്ടായിരിക്കും. മണ്ഡലവിളക്കും ആറാട്ടുമഹോത്സവവും ഡിസംബർ 27നു വൈകിട്ട് നാലു മുതൽ 9 വരെ. അയ്യപ്പ വിളക്ക് വൈകിട്ട് ആറര മുതൽ ഏഴര വരെയും മറ്റു ശനിയാഴ്ചകളിലെ അയ്യപ്പ പൂജ വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒൻപതു വരെയുമാണ്.

 

അയ്യപ്പ പൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.  

ബ്രിസ്ട്രോളിൽ നിന്നു വരുന്ന വെങ്കിടേഷ സ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

 

പൂജകൾ ബുക്ക് ചെയ്യുവാൻ: https://docs.google.com/forms/d/e/1FAIpQLScAQjUT9RnidAlHNHjn50LnFY1VsSXYHIAeR67-1ZcRvNr7ew/viewform

ക്ഷേത്രത്തിന്റെ വിലാസം: Kent Ayyappa Temple, Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. ഫോൺ: 07985 245890 / 07507 766652 / 07838 170203 / 07478 728555 / 07973 151975.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com