ADVERTISEMENT

ലണ്ടൻ/പാരിസ്• ലണ്ടനിൽ  വിമ്പിൾഡണിന്റെ സെമി ഫൈനൽ മത്സരം കണ്ട ശേഷം വേനൽക്കാല സന്ദർശനത്തിനായി പാരിസിൽ എത്തിയ മോഹൻലാലിനൊപ്പം കൂടി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി എന്നിവരും. ഇവർ പരിസിൽ നിൽക്കുന്ന ചിത്രങ്ങൾ മോഹൻലാൽ ഒഴികെയുള്ള മൂവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

Read also: ഖത്തർ സന്ദർശകരുടെ എണ്ണം കൂടി; ഹോട്ടൽ താമസത്തിന് ചെലവേറും...

 

 മോഹൻലാലിന് ഒപ്പം കുഞ്ചാക്കോ ബോബൻ. Image: Facebook/Kunchakko Boban
മോഹൻലാലിന് ഒപ്പം കുഞ്ചാക്കോ ബോബൻ. Image: Facebook/Kunchakko Boban

മോഹൻലാലുമായുള്ള കണ്ടുമുട്ടൽ അപ്രതീക്ഷിതമായിരുന്നുവെന്നാണ് മഞ്ജു വാര്യർ ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്. പാരിസിൽ മറ്റൊരു വിസ്മയകാഴ്ച്ചയെന്നാണ് രമേശ്‌ പിഷാരടിയുടെ കുറിപ്പ്. കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന് ഒപ്പമുള്ള മോഹൻലാലിന്റെ വിഡിയോയും ചിത്രങ്ങളുമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുള്ളത്.

 

 

മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഉൾപ്പടെ മലയാളത്തിന്റെ പ്രിയ താരങ്ങൾ യുകെയിൽ എത്തിയതും അവരുടെ വേനൽക്കാല ആഘോഷ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനിടയിൽ ലണ്ടനിൽ എത്തിയ മലയാളി വ്യവസായി എം. എ. യൂസഫലി മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തിറങ്ങിയിരുന്നു.

 

 

മമ്മൂട്ടി ഒഴികെ ഉള്ള എല്ലാ താരങ്ങളും മിക്ക ചിത്രങ്ങളും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് പങ്കുവെച്ചത്. ഇതിൽ മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാനാണ് എത്തിയത്. അതിന് ശേഷം ലണ്ടനിൽ എത്തിയ താരങ്ങൾ വേനൽക്കാല സന്ദർശനങ്ങൾ നടത്തി. ഇതിനിടയിൽ യുകെ മലയാളികളിൽ ചിലർ തങ്ങളുടെ ഇഷ്ട താരങ്ങളുമായി ചിത്രങ്ങളും എടുത്തിരുന്നു.

 

 

ലണ്ടനിൽ വിമ്പിൾഡൺ മത്സരം കാണുന്നതിന്റെ ചിത്രങ്ങൾ മോഹൻലാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചതിന് പിന്നാലെ വിമ്പിൽഡണിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും മോഹൻലാലിന്റെ സെൽഫി ചിത്രം പങ്കുവെയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ ഉള്ളവർക്ക് കാണത്തക്കവിധം കസ്റ്റമൈസ്ഡ് ആയ പോസ്റ്റ്‌ ആയിരുന്നു വിമ്പിൾഡൺ സംഘാടകരുടേത്. പാരിസ് സന്ദർശനത്തിന് ശേഷം മോഹൻലാൽ ബർലിനിലേക്ക് യാത്ര തിരിക്കും.

 

English Summary: Mohanlal  in Paris with other malayalam actors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com