ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി / പിതൃതർപ്പണം നടത്തി. രാവിലെ ആറു മണിമുതൽ ഉച്ച വരെ ആചരിച്ചു. മേൽശാന്തി അഭിജിത്താണ് കർമങ്ങൾക്കു നേതൃത്വം നൽകിയത്.
Read also: അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി: മെഴുകുതിരി നാളവുമായി അനുശോചനം അർപ്പിച്ച് ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ...
തലേദിവസത്തെ 'ഒരിക്കൽ' ആചരിക്കുന്നത് മുതൽ, ഭക്തരുടെ സംശയങ്ങൾക്കു പരിഹാരവും ചോദ്യങ്ങൾക്കു ഉത്തരവും നൽകിയാണ് അഭിജിത് നേതൃത്വം വഹിച്ചത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വളരെയേറെപ്പേർ, പ്രവർത്തിദിനമായിരുന്നിട്ടുകൂടി, ഈ തിങ്കളാഴ്ച, കെന്റ് അയ്യപ്പ ക്ഷേത്രാങ്കണത്തിലെത്തി. മണ്മറഞ്ഞു, പഞ്ച മഹാ ഭൂതങ്ങളിലേക്കു തിരികെപ്പോയ, എല്ലാ ചൈതന്യങ്ങൾക്കും ശ്രാദ്ധമൂട്ടി, നിറകണ്ണുകൾ ആകാശത്തേക്കുയർത്തുമ്പോൾ അവിടെ ബലിക്കാക്കയുടെ സാന്നിധ്യമറിഞ്ഞു ഭക്തർ ഗദ്ഗദ കണ്ഠരായി.
English Summary: Devotees offer Karkidaka Vavu bali in Kent Ayyappa temple.