അയർലൻഡിൽ അതിശൈത്യം തുടരും; താപനില മൈനസ് 3 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Mail This Article
ഡബ്ലിൻ ∙ അയര്‍ലൻഡിൽ വാരാന്ത്യത്തിലും അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയിലേക്ക് താഴുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില ഇതായിരിക്കും. ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
അയർലൻഡില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയും പെയ്‌തേക്കാം. 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. മിതമായ രീതിയിലുള്ള വടക്കന്‍ കാറ്റും വീശും. രാത്രിയോടെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. ഞായറാഴ്ച രാത്രിയിലും മൈനസ് 3 ഡിഗ്രി വരെ താപനില കുറഞ്ഞേക്കും. രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.